45 പൈസയുടെ ട്രാവൽ ഇൻഷ്വറൻസ്: 10 ലക്ഷം രൂപയുടെ ട്രെയിൻ അപകട നഷ്ടപരിഹാരം ഉറപ്പാക്കാം 

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഒരു ചെറിയ പിഴവ് പോലും വലിയ നഷ്ടമുണ്ടാക്കാം. വെറും 45 പൈസയുടെ ട്രാവല്‍ ഇൻഷുറൻസ് എടുത്തത് കൊണ്ട് മൊറേന സ്വദേശി രവി കുമാർ ശർമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നിയമപരമായി ലഭിച്ചത്.  വെറും 45 പൈസയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ സുരക്ഷാ കവചം നിങ്ങള്‍ക്ക് ലഭിക്കും. മരണം, സ്ഥിരമായ പൂർണ്ണ അംഗവൈകല്യം, ഭാഗിക അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രി ചെലവുകള്‍ എന്നിവയ്ക്ക് ഈ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നു. 

Advertisements

അപകടമുണ്ടായാല്‍ നിയമപരമായ അവകാശങ്ങള്‍ വേഗത്തില്‍ നേടിയെടുക്കാൻ ഇത് സഹായിക്കും. വെറും 35-45 പൈസ പ്രീമിയം നല്‍കി നിങ്ങള്‍ക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം. യാത്രയ്ക്കിടെ മരണം സംഭവിച്ചാല്‍ നോമിനിക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക ലഭിക്കും. അപകടം മൂലം സ്ഥിരമായ പൂർണ്ണ അംഗവൈകല്യം സംഭവിച്ചാലും 10 ലക്ഷം രൂപ വരെ കിട്ടും. സ്ഥിരമായ ഭാഗിക അംഗവൈകല്യത്തിന് 7.5 ലക്ഷം രൂപ വരെയും ആശുപത്രി ചികിത്സയ്ക്കായി 2 ലക്ഷം രൂപ വരെയും ക്ലെയിം ചെയ്യാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ ലോഗിൻ ചെയ്യുക. ട്രെയിനും യാത്രാ തീയതിയും നല്‍കുക. യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കിയ ശേഷം പേയ്‌മെൻ്റ് പേജില്‍ ‘Travel Insurance’ ഓപ്ഷന് നേരെയുള്ള YES അല്ലെങ്കില്‍ ടിക്ക് (✔) മാർക്ക് തിരഞ്ഞെടുക്കുക. ഇതോടെ 35-45 പൈസ ഈടാക്കും. തുടർന്ന് നോമിനിയുടെ പേര്, വയസ്സ്, ബന്ധം എന്നിവ പൂരിപ്പിച്ച്‌ പേയ്‌മെൻ്റ് പൂർത്തിയാക്കുക. ടിക്കറ്റ് കണ്‍ഫേം ആകുന്നതോടെ ഇൻഷുറൻസ് പോളിസി വിവരങ്ങള്‍ എസ് എം എസ് ആയും ഇ-മെയിലായും ലഭിക്കും.

അപകടമുണ്ടായാല്‍ ക്ലെയിം ചെയ്യുന്നതിനായി ടിക്കറ്റ് ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തതായിരിക്കണം. ഇൻഷുറൻസ് ഓപ്ഷൻ തിരഞ്ഞെടുത്തിരിക്കണം. അപകടം നടന്നാലുടൻ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക. മെഡിക്കല്‍ റിപ്പോർട്ട്, ആശുപത്രി ബില്ലുകള്‍, ഡിസ്ചാർജ് സ്ലിപ്പ് തുടങ്ങിയ രേഖകള്‍ തയ്യാറാക്കി വെക്കുക. മരണപ്പെട്ടാല്‍ ആ വ്യക്തിയുടെ ഡെത്ത് സർട്ടിഫിക്കറ്റ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ജിആര്‍പി-റെയില്‍വേ പൊലീസ് റിപ്പോർട്ട് എന്നിവ സമർപ്പിക്കണം. കമ്പനിയുടെ ക്ലെയിം ഫോം പൂരിപ്പിച്ച്‌ നല്‍കിയാല്‍, പരിശോധനകള്‍ക്ക് ശേഷം ഇൻഷുറൻസ് കമ്പനി അംഗീകൃത തുക നോമിനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കും.

ഐആര്‍സിടിസി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈ ഇൻഷുറൻസ് എടുക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇതിൻ്റെ പ്രീമിയം വെറും 35-45 പൈസ മാത്രമാണ്. അതിനാല്‍, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും ട്രാവല്‍ ഇൻഷുറൻസ് ഓപ്ഷൻ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. കാരണം, ഒരു അപകടമുണ്ടായാല്‍ ഈ 45 പൈസയുടെ ഇൻഷുറൻസ് ലക്ഷങ്ങളുടെ സുരക്ഷാ കവചമായി മാറും. കുടുംബത്തിൻ്റെ സുരക്ഷയ്ക്കായി ഇൻഷുറൻസ് എടുക്കാൻ മറക്കരുത്.

Hot Topics

Related Articles