അദാനി ഇറാനിൽ നിന്നും പെട്രോൾ ഇറക്കു മതി ചെയ്യുന്നു: അദാനിയോട് വിവരങ്ങൾ തേടി അമേരിക്കൻ ഏജൻസി 

ന്യൂഡല്‍ഹി: ഇറാനില്‍നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തെന്ന ആരോപണത്തില്‍ യുഎസ് ഏജൻസി വിവരങ്ങള്‍ തേടിയതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. കഴിഞ്ഞവർഷം ജൂണില്‍ യുഎസ് മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടില്‍ ഉപരോധം മറികടക്കാനായി പ്രത്യേക കപ്പല്‍ പാതകളിലൂടെ അദാനിയുമായി ബന്ധമുള്ള കമ്പനികള്‍ ഇറാനില്‍നിന്ന് എല്‍പിജി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തെന്ന് പരാമർശിച്ചിരുന്നു.

Advertisements

ആരോപണം അദാനി ഗ്രൂപ്പ് അന്നേ തള്ളി. യുഎസിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കണ്‍ട്രോള്‍ (ഒഎഫ്‌എസി) ആണ് ഇപ്പോള്‍ ഇതുസംബന്ധിച്ച്‌ വിവരം തേടിയത്. ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

Hot Topics

Related Articles