കോട്ടയം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) 35-ാമത് സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 14-16 വരെ കോട്ടയത്ത് സ. ബി.സുരേഷ് നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) നടക്കും. “മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം സാർവ്വത്രിക ഗുണമേന്മ വിദ്യാഭ്യാസം” എന്ന മുദ്രാവാക്യമാണ് സമ്മേളനം ഉയർത്തുന്നത്. 3 ദിവസത്തെ സമ്മേളനത്തിൽ 782 പ്രതിനിധികൾ പങ്കെടുക്കും. ദേശീയ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിനൊപ്പം നിലകൊള്ളുന്ന അദ്ധ്യാപക പ്രസ്ഥാനമാണ് കെ.എസ്.ടി.എ. 1931- നവംബർ 16 ന് പഴയ പൊന്നാന്നി താലൂക്കി ലെ നാട്ടികയിൽ മണപ്പുറം G.C.M.L.P സ്‌കൂളിൽ രൂപംകൊണ്ട് അദ്ധ്യാപക സംഘടനയാണ്. 1991 ൽ കെ.എസ്.ടി.എ എന്ന പേരിൽ കേരളത്തിലെ എയ്‌ഡഡ്, ഗവൺമെന്റ് മേഖലയിലെ ബഹുഭൂരിപക്ഷം അദ്ധ്യാപകരുടേയും സംഘടനയായി മാറിയത്.
സമ്മേളനത്തിന് മുന്നോടിയായി ഫെബ്രുവരി 13 വെള്ളിയാഴ്ച്ച വി.ജി. വിശ്വനാഥൻ നായർ സ്‌മൃതി മണ്ഡപത്തിൽ നിന്നും (ഇത്തിത്താനം- ചങ്ങനാശ്ശേരി) കൊടിമര ജാഥയും കെ.എൻ.ഗോപാലകൃഷ്‌ണൻ്റെ വസതിയിൽനിന്നും (മണർകാട്) ദീപശിഖ ജാഥയും എൻ.വാസുക്കുട്ടൻ്റെ വസതിയിൽ നിന്നും (കുമാരനല്ലൂർ) പതാകജാഥയും കോട്ടയം കളക്ട്രേറ്റിന് സമീപം സംഗമിക്കും തുടർന്ന് വി.എസ്. അച്ചുതാനന്ദൻ നഗറിൽ (തിരുനക്കര മൈതാനം) സ്വാഗതസംഘം ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 14 ശനി രാവിലെ 8.30 ന് രജിസ്ട്രേഷൻ. 9.30 ന് ഉദ്ഘാടനം പ്രശസ്ത സാമ്പത്തിക വിദഗ്‌ധൻ ഡോ.പരകാല പ്രഭാകർ നിർവ്വഹിക്കും. 11.30 ന് പ്രതിനിധി സമ്മേളനം (മാമ്മൻ മാപ്പിള ഹാൾ) ജന.സെക്രട്ടറി ടി.കെ.എ.ഷാഫി പ്രവർത്തനറിപ്പോർട്ടും. സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ് സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് പൊതുചർച്ച 5 മണിക്ക് സാമ്പത്തിക രംഗത്തെ പറ്റി പ്രഭാഷണം ബഹു.കേരള ധനകാര്യ വകുപ്പ് മന്ത്രി സ.കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കും.
ഫെബ്രുവരി 15 ഞായർ പ്രതിനിധി സമ്മേളനം തുടരുന്നു. 10 മണിക്ക് സാംസ്കാരിക സമ്മേളനം പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി സ.വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. അദ്ധ്യാപക ലോകം അവാർഡ് ദാനം പ്രശസ്‌ത സാഹിത്യകാരൻ ബെന്യാമിൻ നിർവ്വഹിക്കും. രണ്ട് മണിക്ക് ട്രേഡ് യൂണിയൻ സമ്മേളനം സഹകരണ ചെയ്യും. തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 16 തിങ്കൾ പുതിയ കൗൺസിൽ, തെരഞ്ഞെടുപ്പ്. 10 മണിക്ക് പ്രമുഖ മാധ്യമ പ്രവർത്തകൻ സായ്‌നാഥ് പ്രഭാഷണം നടത്തും. സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന കമ്മറ്റി അംഗങ്ങൾ എന്നിവർക്ക് യാത്രയയപ്പ് ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. 2 മണിക്ക് അദ്ധ്യാപകറാലി കളക്ട്രേറ്റ് സമീപത്ത് നിന്നും ആരംഭിക്കും. 3.30 ന് സ. വി.എസ്. അച്യുതാനന്ദൻ നഗറിൽ (തിരുനക്കര മൈതാനം) പൊതു സമ്മേളനം കേരള മുഖ്യമന്ത്രി സ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജോസ്.കെ. മാണി എം.പി പ്രസംഗിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി 13 മുതൽ തിരുനക്കര മൈതാനത്ത് വൈജ്ഞാനിക-ശാസ്ത്ര-ചരിത്ര പ്രദർശനം നടക്കും. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ മുന്നേറ്റ സദസ്സുകൾ, വിദ്യാഭ്യാസ സെമിനാറുകൾ, പൂർവ്വ അദ്ധ്യാപകസംഗമം, ഭിന്നശേഷി കുട്ടികൾക്ക് സഹായ ഉപകരണങ്ങളുടെ വിതരണം, കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ വാർഡിൽ ഉപകരണ വിതരണം, കലാകായിക മത്സരങ്ങൾ എന്നിവയും സംസ്ഥാന കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ ഭവനരഹിതരായ 3 കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതികളും നടപ്പിലാക്കി വരികയാണ്.
സംസ്ഥാന ജന: സെക്രട്ടറി റ്റി.കെ.എ.ഷാഫി, പ്രസിഡൻ്റ് ഡി സുധീഷ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ.കെ.വി.അനീഷ്‌ലാൽ, കെ.ജെ.പ്രസാദ് ജനറൽ കൺവീനർ, ബിനു ഏബ്രഹാം, ജില്ലാ സെക്രട്ടറി ടി.രാജേഷ്, വി.കെ.ഷിബു, പി.എ. ജാസ്മിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


