ചിത്രം : നാളെ 77 വയസ് പൂർത്തിയാകുന്ന മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
Advertisements
കോട്ടയം : മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് നാളെ ഫെബ്രുവരി 12 വ്യാഴാഴ്ച 78ാം പിറന്നാൾ. ആഘോഷങ്ങൾ ഒഴിവാക്കി ഓതറ ആശാഭവനിലെ ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം ബാവാ സമയം ചെലവഴിക്കും. രാവിലെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ മംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും. വൈകീട്ട് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പ്രത്യാശാഭവനിൽ ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം സ്നേഹവിരുന്നിൽ പങ്കെടുക്കും.


