എം. സുകുമാരപിള്ള അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും; ഫെബ്രുവരി 14 ന് 

കോട്ടയം : കേരളത്തിലെ ട്രേഡ് യൂണിയൻ, രാഷ്ട്രീയ, സാമൂഹികരംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ യശഃശ്ശരീരനായ എം. സുകുമാരപിള്ളയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് പന്ത്രണ്ടാമത് അനുസ്മരണ സമ്മേളനം, എം സുകുമാര പിള്ള ഫൗണ്ടഷൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 14-ാം തീയതി ശനിയാഴ്ച രാവിലെ 10.30ന് കോട്ടയം പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള സെൻ്റ് ജോസഫ്‌സ് കത്തീഡ്രൽ ഹാളിൽ വച്ച് നടത്തുന്നു.

Advertisements

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന എം സുകുമാരപിള്ള, വൈദ്യുതി തൊഴിലാളികളുടെ ആരാദ്ധ്യനായ നേതാവായി അരനൂറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി രൂപീകരിച്ച എം സുകുമാര പിള്ള ഫൗണ്ടേഷൻ, കഴിഞ്ഞ 11 വർഷത്തിലധികമായി സംസ്ഥാനത്ത് സാമൂഹ്യ, സാംസ്കാരിക, ആതുരസേവന, വിദ്യാഭ്യാസ രംഗങ്ങളിൽ ഒട്ടേറെ കർമ്മപരിപാടികൾ ഏറ്റെടുത്തു നടത്തിവരുന്നു. കിഡ്നി, കാൻസർ രോഗബാധിതർക്കുള്ള ചികിത്സാ സഹായവും, സംസ്ഥാനത്ത് ആതുരസേവനരംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന സ്ഥാപനത്തിനും, വ്യക്തിക്കും നൽകുന്ന ഒരു ലക്ഷം രൂപയുടെയും, അൻപതിനായിരം രൂപയുടെയും പുരസ്കാരങ്ങളും, സൗജന്യ എൽഎൽബി പ്രവേശനപരീക്ഷാ പരിശീലന പരിപാടിയും, നിർധന വിദ്യാർത്ഥികളുടെ പഠനത്തിനുള്ള സാമ്പത്തിക സഹായവും മറ്റും അവയിൽ ചിലതുമാത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12-ാം അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച്, 2025ൽ ആതുരസേവനരംഗത്ത് മികച്ച സംഭാവനകൾ നൽകിയ സ്ഥാപനത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം, പെരുമ്പാവൂർ കുവപ്പടിയിൽ പ്രവർത്തിക്കുന്ന ബെത്ലഹേം അഭയഭവന് വേണ്ടി പ്രസിഡന്റ് നിഷ എസ്തപ്പാനും, ഈ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തിക്കുള്ള അമ്പതിനായിരം രൂപയുടെ പുരസ്കാരം കോട്ടയം, ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി റവ.ഫാദർ. ജോൺ ഐപ്പ് മങ്ങാട്ടിനും സമ്മാനിക്കുന്നു. ഇതോടൊപ്പം നിർധനരോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണവും, 2025ലെ എൽ.എൽ.ബി പ്രവേശന പരീക്ഷയിൽ ഫൗണ്ടേഷൻ്റെ സൗജന്യ പരിശീലനം പൂർത്തിയാക്കി മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും.

സമ്മേളനം സി.പി.ഐ. ദേശീയ സെക്രട്ടറി കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ബഹു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ. സുരേഷ് കുറുപ്പ് എക്സ്.എം.പി, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ, ഡോക്ടർ സെബാസ്റ്റ്യൻ പോൾ എക്സ് എം.പി, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ് കുമാർ, പ്രൊഫ.കെ.അരവിന്ദാക്ഷൻ (സാമ്പത്തിക വിദഗ്‌ധൻ) തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ഫൗണ്ടേഷൻ പ്രസിഡൻ്റ് എ. എം. ഷിറാസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് സംസ്ഥാന സെക്രട്ടറി എസ്. ബാബുക്കുട്ടി സ്വാഗതവും ട്രഷറർ എസ്. വിനോദ് നന്ദിയും പ്രകാശിപ്പിക്കും.

Hot Topics

Related Articles