സംസ്കാരസാഹിതി ഉത്സവ് 2026 മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം : സാംസ്കാരിക അപചയം സംഭവിച്ച പിണറായി ഭരണത്തിനെതിരെ ശബ്ദിക്കാൻ സാഹിത്യകാരന്മാർ മടി കാണിക്കുന്ന കാലത്ത് കവി സച്ചിദാനന്ദൻറെ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ദുർഭരണത്തിൽ സഹികെട്ട് ബംഗാളിലെ സിപിഎം ഭരണത്തെ അനുസ്മരിച്ച് സ്വാഭാവികമായി നടത്തിയ പ്രതികരണം ആയിരുന്നു സച്ചിദാനന്ദൻ്റെത്.എന്നാൽ അതിനെതിരെ സിപിഎം നേതാക്കൾ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത ഭയാനകമാണ്.കാലത്തിന് ദിശാബോധം നൽകുന്നവരാണ് എഴുത്തുകാരെന്നും എന്നാൽ ഇടതു ഭരണത്തിൽ അവർ ഗുരുതരമായ മൗനത്തിന് അടിമകളാക്കപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കോൺഗ്രസ് എല്ലാകാലത്തും എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും ഒപ്പം നിർത്തിയിട്ടുണ്ടെന്നും കോൺഗ്രസ് ഭരണകാലത്ത് വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവ് 2026കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്കാരസാഹിതി ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻ സംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ചിത്രകലാ ക്യാമ്പിൻ്റെഉദ്ഘാടനം നിർവഹിച്ചു.
എഴുത്തുകാരൻ യു.കെ.കുമാരൻ
മുഖ്യ പ്രഭാഷണം നടത്തി.
സംസ്കാരസാഹിതി വർക്കിംഗ് ചെയർമാൻ എൻ വി പ്രദീപ്കുമാർ,ജനറൽ കൺവീനർ,ചലച്ചിത്ര താരം രവീന്ദ്രൻ, പോൾ മണലിൽ,അഡ്വ.ടോമി കല്ലാനി , നാട്ടകംസുരേഷ്,ആലപ്പിഅഷറഫ്അനിവർഗീസ്,കെ.എം.ഉണ്ണികൃഷ്ണൻ,വൈക്കം എം.കെ.ഷിബു, സുനിൽ മടപ്പള്ളിൽ,തോമസ് പാലാത്ര,ജയേഷ് തമ്പാൻ,ബോബൻ കോപ്പിൽ,എം.കെ.ഷമീർ,അജിതകടിയേൽ, ടി. ആർ. ഉദയകുമാർ,
വിതുര സുധാകരൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വൈക്കം എം.കെ. ഷിബു, ബാബുതേവര എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ഫെബ്രുവരി 17 വരെ തുടരുന്ന ഉത്സവ 2026 രണ്ടാം ദിവസം രാവിലെ 9ന് കലാ മത്സരങ്ങൾ,പുസ്തക പ്രദർശനവും വിൽപ്പനയും, 3ന് ഒഎൻവി ദിനാചരണം:ഒഎൻവി ഗാനസ്മൃതി, 4. 30സാഹിത്യ സംവാദം :എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത, 6.30 അമച്വർ നാടക മത്സരം.


