തലയോലപ്പറമ്പ് ടി.പി ആനന്ദവല്ലി പുരസ്കാരം പത്തനാപുരം ഗാന്ധിഭവന്

ഫോട്ടോ:
.ഡോ. പുനലൂർ സോമരാജൻ
ഗാന്ധി ഭവൻ സെക്രട്ടറി
സിസ്റ്റർ ത്രേസ്യാമ്മമാത്യൂ
അർച്ചനവിമൻസ്

Advertisements

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ജവഹർ സെൻ്റർ പ്രസിഡൻ്റായിരുന്ന ടി.പി. ആനന്ദവല്ലിയുടെ പേരിൽ ജവഹർ സെൻ്റർ ഏർപ്പെടുത്തിയ ടി.പി.ആനന്ദവല്ലി സ്മാരക പുരസ്കാരം പത്തനാപുരം ഗാന്ധിഭവന് നൽകും 15000 രൂപ ക്യാഷ് അവാർഡും മൊമോൻ്റെയും ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർസോമരാജന് സമ്മാനിക്കും. മികച്ച വനിത സാമൂഹ്യ പ്രവർത്തകയക്കുള്ള പുരസ്കാരത്തിന് ഏറ്റുമാനൂർ അർച്ചന വുമൻസ് സെൻ്റർ ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ മാത്യൂവിനെയാണ് തെരഞ്ഞെടുത്തത്. ആനന്ദവല്ലിയുടെ ഒന്നാം ചരമവാർഷിക ദിനമായ 18ന് ഉച്ചകഴിഞ്ഞ് 2.30ന് തലയോലപ്പറമ്പ് ജവഹർ ലഹരി മോചന ചികിത്സ കേന്ദ്രം ഹാളിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ നെഹ്രുയുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ ഇരുവർക്കും പുരസ്കാരങ്ങൾ നൽകും. സാംസ്കാരിക പ്രവർത്തകൻ എം.ഡി. ബാബുരാജ് അധ്യക്ഷത വഹിക്കും. ജവഹർസെൻ്റർ ജനറൽ സെക്രട്ടറി പി.ജി. തങ്കമ്മ , പ്രസിഡൻ്റ് ടി.പി. രാജശേഖരൻ,ഡി. കുമാരികരുണാകരൻ, മോഹൻ ഡി. ബാബു, പി.ജി. തങ്കമ്മ,പി. ജി.ഷാജിമോൻ, എസ്. രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.

Hot Topics

Related Articles