ജില്ലയിൽ പണിമുടക്ക് പൂർണം: പണിമുടക്കിയ തൊഴിലാളികൾ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി

കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ പണിമുടക്ക് ജില്ലയിൽ പ‍ൂർണം.

Advertisements

ബുധൻ അർധരാത്രി ആരമഭിച്ച പണിമുടക്കിൽ കർഷകർ, -കർഷകത്തൊഴിലാളികൾ, കേന്ദ്ര, -സംസ്ഥാന ജീവനക്കാർ, ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, പോസ്റ്റൽ അടക്കമുള്ള ജീവനക്കാരും മോട്ടോർ തൊഴിലാളികളും പങ്കെടുത്തു. വ്യവസാശാലകളും കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
എംആർഎഫ്, കെപിപിഎൽ, ട്രാവൻകൂർ സിമന്റ്സ്, കോട്ടയം ടെക്സ്റ്റൈൽസ് എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കി. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മുനിസിപ്പൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് തിരുനക്കര പഴയ മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്നാരംഭിച്ച തൊഴിലാളി പ്രകടനം നഗരം ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു. പൊതുയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പണിമുടക്ക് വൻ വിജയമാക്കിയ തൊഴിലാളികളെയും ബഹുജനങ്ങളെയും അദ്ദേഹം അഭിവാദ്യം ചെയ്ത‍ു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കില്ലെന്ന തീരുമാനം കൈക്കൊണ്ട കേരള സർക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എഐടിയുസി ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ് അധ്യക്ഷനായി.

എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ശശിധരൻ, സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ, ജില്ലാ പ്രസിഡന്റ് റെജി സഖറിയ, ദേശീയ ജനറൽ ക‍ൗൺസിൽ അംഗം ടി എസ് രഞ്ജു, എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. ബിനു ബോസ്, എബി കുന്നേപ്പറമ്പിൽ, ജില്ലാ ട്രഷറർ ബി രാമചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് എൻ എൻ വിനോദ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. സന്തോഷ് കേശവനാഥ്, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വർഗീസ്, സി എൻ സത്യനേശൻ, എം കെ പ്രഭാകരൻ (കെഎസ്കെടിയു), അഡ്വ. ഷീജ അനിൽ (ജനാധിപത്യ മഹിളാ അസോ. ) ഹരിശങ്കർ (എഐബിഇഎ), അനിൽകുമാർ (എഫ്എസ്ഇടിഒ), പി കെ ആനന്ദക്കുട്ടൻ (കെടിയുസി എം), രാജീവ് നെല്ലിക്കുന്നേൽ (എച്ച്എംഎസ്), എം കെ ദിലീപ് (ടിയുസിഐ) എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകുമാർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സുനിൽ തോമസ് നന്ദിയും പറഞ്ഞു.

Hot Topics

Related Articles