ചാന്നാനിക്കാട് : സായിപ്പുകവല യുവരശ്മി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷഒരുക്ക സെമിനാർ നടത്തി. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സി. ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. കെ. എം. ബിജു അധ്യക്ഷതവഹിച്ചു. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പറും സ്റ്റുഡന്റ്സ് കൗൺസിലറുമായ കെ. എൽ മഞ്ജുഷ ക്ലാസ്സ് നയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജീന ജേക്കബ് ആശംസ നേർന്ന് സംസാരിച്ചു. യുവരശ്മി സെക്രട്ടറി സൈജു. ജി സ്വാഗതവും, കമ്മറ്റിയംഗം രതീഷ് രാജപ്പൻ നന്ദിയും പറഞ്ഞു.


