കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങി. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്നഎംഎൽഎ പടി, മണർകാട് ചർച്ച്, എന്നീ ട്രാൻസ്ഫോർമറകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ 220 കെ വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6:00 മണി വരെ സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , മാവേലിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ,വർക്ക് നടക്കുന്നതിന്നാൽ സെക്ഷൻ പരിധിയിൽ വരുന്ന ആനിയിള്ളപ്പ് ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കണ്ണവട്ട, പയ്യമ്പള്ളി ട്രെൻഡ്സ്, വേരൂർ, ഇൻഡസ് ടവർ, അലുമിനിയം, മാന്നില നമ്പർ. 1,മാന്നില നമ്പർ. 2,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന പുന്നമൂട്, തുരുത്തിപ്പള്ളി ടവർ ട്രാൻസ്ഫോർമർ പരിധിയിൽ, രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരൂർ, കിടങ്ങൂർ , ഏറ്റുമാനൂർ ടൗൺ. അതിരമ്പുഴ, മിഡാസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്’ , വെമ്പള്ളി, പിണ്ടിപ്പുഴ എന്നീ 11 കെ.വി ഫീഡറുകളുടെ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകുനേരം 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ പുന്നാത്താനം ടവർ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, തിരുവമ്പാടി, കരുണാട്ടുകവല എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടി ത്താനം 110 കെ.വി സബ്സ്റ്റേഷനിൽ ഷട്ട് ഡൗൺ വർക്ക് നടക്കുന്നതിനാൽ പ്രസ്തുത സബ്സ്റ്റേഷനിൽ നിന്നും രാവിലെ 8 മണി മുതൽ 5 മണി വരെ റെയിൽ വേ, മടുക്കും മൂഡ്, ഡീലക്സ്പടി, ഫാത്തിമാപുരം, കൊച്ചു പള്ളി, ചാഞ്ഞോടി 11 കെ.വി ഫീഡറുകളിൽ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലി, പാറമ്പുഴ സ്കൂൾ, പൂഴിത്തറപടി ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.


