ഓൺലൈൻ ട്രേഡിംങിൻ്റെ പേരിൽ വീണ്ടും തട്ടിപ്പ്; കോട്ടയം ചിങ്ങവനം സ്വദേശിയുടെ ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പ്രതികൾ പിടിയിൽ 

കോട്ടയം: ഓൺലൈൻ ട്രേഡിംങിൻ്റെ പേരിൽ കോട്ടയത്ത് വീണ്ടും തട്ടിപ്പ്. ഓൺലൈൻ ട്രേഡിൻ്റെ പേരിൽ ചിങ്ങവനം സ്വദേശിയിൽ നിന്നും ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പ്രതികളെ ചിങ്ങവനം പൊലീസ് സംഘം പിടികൂടി.  തൃശൂർ കോടങ്ങോട്, വടക്കെടത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂർ (43), തൃശ്ശൂർ ചെങ്ങമനാട്  കിഴക്കേടത്ത് വീട്ടിൽ രാജേഷ് കെ ജി (40) , മലപ്പുറം പൂവത്തിങ്കൽ  കുതിരവട്ടം വീട്ടിൽ ഷിബീഷ് ലാൽ ( 29) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Advertisements

ഡിബിഎസ് ഇക്യുറ്റി വെൽത്ത് എൻഹാൻസ്മെൻ്റ് ടീം എന്ന സ്ഥാപനത്തിന്റെ ഡിബിഎസ് ഇൻസ്റ്റ്യൂഷൻ അക്കൗണ്ടിൽ വിവിധ കമ്പനികളിലെ ഓഹരികള്‍ ട്രേഡിങ് നടത്തി ലാഭം വാങ്ങിത്തരാം എന്നു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരിയായ മീനാഭട്ട് എന്ന് വിശ്വസിപ്പിച്ച് ഒന്നാം പ്രതിയും സംഘവും ചേർന്ന് വിവിധ അക്കൌണ്ടുകളിലായി ഒന്നര കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. ചിങ്ങവനം കുറിച്ചി സ്വദേശിയുടെ  പേരിലുള്ള ഫെഡറൽ ബാങ്ക് ചിങ്ങവനം ബ്രാഞ്ചിലെ  അക്കൗണ്ടിൽ നിന്നും കൂടാതെ എസ്ബിഐ കുറിച്ചി ബ്രാഞ്ചിലെ  അക്കൗണ്ടിൽ നിന്നും  പലതവണകളായി 15943547/(ഒരുകോടി അന്‍പത്തി ഒന്‍പതു ലക്ഷത്തി നാല്പത്തിമൂവായിരത്തി അഞ്ഞൂറ്റി നാല്പത്തിഏഴു രൂപാ) വാങ്ങിയെടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.  കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ചെറിയ ലാഭത്തിനുവേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിലൂടെ അവരും ഈ വലിയ കുറ്റകൃത്യത്തിന്റെ ഭാഗമാവുകയും കുറ്റകൃത്യത്തിലെ പ്രതികളായി മാറുകയും ചെയ്യും എന്ന കാര്യം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.

Hot Topics

Related Articles