തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയർമാൻ.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് വേണ്ടിയും പ്രചാരണം നയിക്കുന്നതിനും ചെന്നിത്തലുകളുടെ അനുഭവത്തില്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ തിരുവനന്തപുരം എംപി ശശി തരൂർ ആണ്. പ്രചാരണ സമിതി കണ്‍വീനർ ഷാഫി പറമ്പില്‍ എം.പിയാണ്. ബെന്നി ബഹനാൻ എം.പിയാണ് പ്രകടനപത്രിക സമിതി ചെയർമാൻ. സഹ അധ്യക്ഷൻ കൊടിക്കുന്നില്‍ സുരേഷ് ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രമേശ് ചെന്നിത്തല ഉള്‍പ്പെടെ ആകെ 10 അംഗങ്ങളാണ് പ്രചാരണ സമിതിയില്‍ ഉള്ളത്mnതാഴെ തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കുന്ന വേണ്ടിയാണ് ഷാഫി പറമ്പിലിനെ കണ്‍വീനർ സ്ഥാനത്തേക്ക് നിയോഗിച്ചിട്ടുള്ളത്.


