വധുവിൻ്റെ സഹോദരൻ വരൻ്റെ വീട്ടുകാർക്ക് സ്വർണ്ണ ബിസ്ക്കറ്റ് സമ്മാനമായി നൽകുന്നു: വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇങ്ങനെ 

റിയാദ്: ആഡംബരത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയിലെ വിവാഹങ്ങള്‍ എന്നും വാർത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇത്തവണ വധുവിന്റെ സഹോദരൻ വരന്റെ വീട്ടുകാർക്ക് 24 കാരറ്റ് സ്വർണ്ണക്കട്ടികള്‍ സമ്മാനമായി നല്‍കുന്നു എന്ന പേരിലാണ് ഒരു വീഡിയോ ഇൻ്റർനെറ്റില്‍ തീ പടർത്തിയത്. എന്നാല്‍ വീഡിയോ വൈറലായതോടെ ഈ സ്വർണ്ണക്കട്ടികളുടെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്.

Advertisements

സൗദിയിലെ പരമ്പരാഗത വസ്ത്രം ധരിച്ച പുരുഷന്മാർ വരിവരിയായി ഇരിക്കുന്നതും ഒരാള്‍ പെട്ടിയിലുള്ള തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള കട്ടികള്‍ ഓരോരുത്തർക്കായി നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്. എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കപ്പെട്ട ഈ വീഡിയോ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വധുവിന്റെ സഹോദരൻ നല്‍കുന്ന അതിമനോഹരമായ സമ്മാനം കണ്ട് പലരും അത്ഭുതപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വർണ്ണക്കട്ടികളാണെന്ന വാദം ശക്തമാകുന്നതിനിടെ, സൗദി അറേബ്യയില്‍ നിന്നുള്ളവർ തന്നെ വിശദീകരണവുമായി രംഗത്തെത്തി. വീഡിയോയില്‍ കാണുന്നത് സ്വർണ്ണക്കട്ടികളല്ല, മറിച്ച്‌ സ്വർണ്ണനിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞ പ്രീമിയം ചോക്ലേറ്റുകളാണ്. മിഡില്‍ ഈസ്റ്റില്‍ ഇത്തരം വിശേഷാവസരങ്ങളില്‍ ആഡംബര ചോക്ലേറ്റുകള്‍ സമ്മാനമായി നല്‍കുന്നത് പതിവാണ്. സൗദി കോഫിക്കൊപ്പം അതിഥികള്‍ക്ക് നല്‍കുന്ന പ്രത്യേക മധുരപലഹാരമാണിതെന്ന് പലരും കമന്റുകളിലൂടെ വ്യക്തമാക്കി. ആദ്യകാഴ്ചയില്‍ ആരെയും അമ്പരപ്പിക്കുന്ന രീതിയിലാണ് ഈ ചോക്ലേറ്റുകള്‍ നിർമ്മിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം വിതരണം ചെയ്യുന്നു എന്ന തെറ്റായ പ്രചാരണത്തിനാണ് ഇതോടെ അന്ത്യമായത്.

Hot Topics

Related Articles