കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മാന്നാർ സ്വദേശി പിടിയിൽ; സംഭവം ഇടപ്പള്ളിയിൽ

കൊച്ചി: ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആലപ്പുഴ മാന്നാർ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിനുള്ളിൽ വച്ചാണ് ഇയാൾ യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്. ഇടുക്കി സ്വദേശിയായ യുവതിയാണ് പരാതിക്കാരി.

Advertisements

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഠനാവശ്യത്തിനായി വരികയായിരുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഉടൻ തന്നെ യുവതി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടർന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മെഡിക്കൽ പരിശോധനയും നടത്തി.

Hot Topics

Related Articles