മാഡ്രിഡ് : സ്പാനിഷ് ലീഗില്‍ ജിറോണ എഫ്സിയോട് തോറ്റ് ബാഴ്‌സലോണ. കോപ ഡെല്‍റെ സെമിഫൈനലിന്റെ ഒന്നാം പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് എതിരില്ലത്ത നാല് ഗോളിന് തോറ്റതിന്റെ പിന്നാലെയാണ് ഇത്.മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് കുർബാസിയിലൂടെ ബാഴ്‌സയായിരുന്നു. 59-ാം മിനിറ്റിലായിരുന്നു ആ ഗോള്‍ പിറന്നത്. ശേഷം 62-ാം മിനിറ്റില്‍ തോമസ് ലെമർ ജിറോണയുടെ സമനില ഗോളും 86-ാം മിനിറ്റില്‍ ഫ്രാൻ ബെല്‍ട്രൻ ജിറോണയുടെ വിജയഗോളും നേടുകയായിരുന്നു.
രണ്ടാം പകുതിയുടെ അധിക സമയത്ത് ജിറോണയുടെ ജോയല്‍ റോക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ലാമിൻ യമാല്‍ പെനാല്‍റ്റി പാഴാക്കി. കിരീട പ്പോരില്‍ ഈ തോല്‍വി ബാഴ്‌സയ്ക്ക് വലിയ വെല്ലുവിളിയായി. നിലവില്‍ 24 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ 24 മത്സരങ്ങളില്‍ നിന്ന് 58 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്.


