കോട്ടയം: ഓട്ടോറിക്ഷയ്ക്ക് പിന്നിലേയ്ക്ക് പഴ്‌സ് വലിച്ചെറിയുന്നത് കണ്ട് ഓട്ടോ ഡ്രൈവർക്ക് തോന്നിയ സംശയത്തിൽ കുടുങ്ങിയത് നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനി. താഴത്തങ്ങാടി അറുത്തൂട്ടിയിലാണ് ഓട്ടോ ഡ്രൈവർമാരുടെ ജാഗ്രതയിൽ മോഷണക്കേസ് പ്രതിയായ തമിഴ്‌നാട് സ്വദേശിനി കുടുങ്ങിയത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അറുത്തൂട്ടി ഭാഗത്ത് ബസ് ഇറങ്ങിയ യുവതി ഓട്ടോറിക്ഷയിൽ കയറി. തുടർന്ന് ഓട്ടോ നീങ്ങി തുടങ്ങിയപ്പോൾ ഇവർ കയ്യിലുണ്ടായിരുന്ന പഴ്‌സ് ഓട്ടോറിക്ഷയ്ക്ക് പിന്നിലേയ്ക്ക് ഇടുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവർ സ്റ്റാൻഡിലേയ്ക്ക് വണ്ടി എത്തിച്ചു. തുടർന്ന് സഹ ഓട്ടോ ഡ്രൈവർമാരെ വിളിച്ചു. ഇവർ ജില്ലാ പൊലീസിന്റെ സ്‌പൈഡർ പെട്രോളിംങ് സംഘത്തെയും പിങ്ക് പൊലീസിനെയും വിവരം അറിയിച്ചു. ഇവർ സ്ഥലത്ത് എത്തിയ ശേഷം നടത്തിയ പരിശോധനയിൽ തമിഴ്‌നാട് സ്വദേശിയായ യുവതിയുടെ കയ്യിൽ നിന്നും കൂടുതൽ പഴ്‌സുകൾ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയുടെ പഴ്‌സ് ബസിൽ നിന്നും മോഷ്ടിച്ചതും ഇവരുടെ കയ്യിലുണ്ടായിരുന്നതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പഴ്‌സിൽ നിന്നും ആയിരം രൂപയും കണ്ടെത്തിയിട്ടുണ്ട്. പഴ്‌സുമായി പിടിയിലായ തമിഴ്‌നാട് സ്വദേശിയായ യുവതിയ്‌ക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ കയ്യിലുള്ള പഴ്‌സുകൾ പരിശോധിച്ച ശേഷം ഇത് ആരുടേതാണെന്ന് കണ്ടെത്തുമെന്നും കൂടുതൽ കേസ് ആവശ്യമെങ്കിൽ രജിസ്റ്റർ ചെയ്യുമെന്നും കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറിയിച്ചു.


