ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ പോലീസ് കൺട്രോൾ റൂം തുറന്നു 

ഏറ്റുമാനൂർ  ശ്രീമഹാദേവക്ഷേത്രത്തിലെ 2026 വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച്  24 മണിക്കൂറും പ്രവർത്തിക്കുന്ന ടെമ്പിൾ പോലീസ്  കൺട്രോൾ റൂം ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയിൽ കോട്ടയം ജില്ലാ പോലീസ് മേധാവി  ഷാഹുൽഹമീദ് എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശ്യാം. കെ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ. എസ്.ഐമാരായ അഭിലാഷ്, തോമസ് ജോസഫ്, ജയപ്രകാശ്, രാജീവ്, ഉദയൻ എന്നിവരും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ  മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles