ഭക്തലക്ഷങ്ങൾ അണിചേർന്നു മക്കയിൽ ആദ്യ തറാവീഹ്; വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിന് തുടക്കം 

റിയാദ്: റംസാനിലെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി നടന്നു. ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളുമാണ് വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത്. തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും കൃത്യമായ ആസൂത്രണവുമാണ് അധികൃതർ ഒരുക്കിയിരുന്നത്.

Advertisements

ജനപ്രവാഹം കണക്കിലെടുത്ത് കവാടങ്ങളിലും ഇടനാഴികളിലും ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പാതകളും ഇലക്ട്രിക് വാഹനങ്ങളും സജ്ജമാക്കിയതിനൊപ്പം പള്ളിയും പരിസരവും അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മതിയായ വെളിച്ചം, ശബ്ദം, എയർകണ്ടീഷനിങ് എന്നിവ ഉറപ്പാക്കിയതിനൊപ്പം വിവിധ മാർഗങ്ങളിലൂടെ സംസം വെള്ളം ലഭ്യമാക്കാനും വിപുലമായ സൗകര്യങ്ങൾ ഒരുക്കി. സൗദി ഭരണകൂടത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ റംസാൻ മാസത്തിലുടനീളം തീർത്ഥാടകർക്ക് ഏറ്റവും മികച്ച ആരാധനാ അനുഭവം നൽകുകയാണ് ഈ ക്രമീകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Hot Topics

Related Articles