കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല ഫെബ്രുവരി 22-ന്

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല ഫെബ്രുവരി 22 ന് സംഘടിപ്പിക്കും. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകും.

Advertisements

ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല രാവിലെ 11 മുതൽ 12 വരെ നടക്കും. ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വർക്ഷോപ് വിശദമാക്കും. സംഭാഷണങ്ങളിലൂടെ എങ്ങനെ സഹാനുഭൂതിയും സുരക്ഷിതത്വവും വളർത്താമെന്നും സങ്കീർണ്ണമായ വിഷയങ്ങൾ ആംഗ്യഭാഷയിലൂടെ എപ്രകാരം ലളിതമായി അവതരിപ്പിക്കാമെന്നും ശിൽപശാല ചർച്ച ചെയ്യും.ബധിരർക്കും കേൾവിശേഷിയുള്ളവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ പരിപാടിയിൽ താല്പര്യമുള്ളവർക്ക് https://map-india.org/map-events/isl-walkthrough-mild-tooth-of-milk/ എന്ന ലിങ്കിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് വൈകുന്നേരം 3 മുതൽ 4 വരെ ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്’ പ്രദർശന പര്യടനവും സംഘടിപ്പിക്കും. ബധിരർ നയിക്കുന്ന കലാസൃഷ്ടിയിലൂടെയുള്ള സവിശേഷമായ പര്യടനത്തിൽ ഇന്ത്യൻ ആംഗ്യഭാഷയായിരിക്കും പ്രധാന വിനിമയ മാധ്യമം. പ്രദർശനത്തിലെ മൃദുവായ പരവതാനികൾ, കളിമൺ ശിൽപങ്ങൾ, വൈവിധ്യമാർന്ന തുണിത്തരങ്ങൾ എന്നിവയുടെ ദൃശ്യഭംഗിയും സ്പർശനാനുഭൂതിയും ആസ്വദിക്കാനും ബധിര സമൂഹത്തിന്റെ കാഴ്ചപ്പാടിലൂടെ കലയെ അടുത്തറിയാനും പ്രദർശനത്തിലൂടെയുള്ള സഞ്ചാരം അവസരമൊരുക്കും. പരമ്പരാഗത പഠനരീതികളിൽ നിന്നും മാറി തികച്ചും ലളിതവും രസകരവുമായ ഒരു അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: +91 73568 42839, +91 70934 00864

Hot Topics

Related Articles