തലയോലപ്പറമ്പ് :
ചെത്തുതൊഴിലാളി ജോലി ചെയ്യാൻ പോകുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു.
വടയാർ തുണ്ടത്തറയിൽ പി.ബി. വേണുക്കുട്ടനാ(55)ണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3.30ഓടെ തലയോലപ്പറമ്പ് പള്ളിക്കവലയിലാണ് കുഴഞ്ഞുവീണത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പെട്ടെന്ന് തന്നെ ആംബുലൻസിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്തുരുത്തി റേഞ്ചിലെ കോരിക്കൽ ഷാപ്പിലെ സിഐടിയു യൂണിയന്റെ കൺവീനർ ആയിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: മിനി. മക്കൾ: ഗോകുൽവേണു ( മുംബൈ),
രാഹുൽവേണു ( കാനഡ)
Advertisements


