നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റർ ആഴത്തില്‍ മുറിവുകളുൾ;  കൊയിലാണ്ടിയിൽ 21കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

 

കോഴിക്കോട്: കൊയിലാണ്ടിയില്‍ 21കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ശ്രീനന്ദയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മൃതദ്ദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements

ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീ നന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ് ശ്രീ നന്ദ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തില്‍ പെണ്‍കുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റർ ആഴത്തില്‍ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയർത്തുന്നത്. 

ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മരണകാരണത്തില്‍ ഒരു വ്യക്തത വരൂവെണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Hot Topics

Related Articles