ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ ആപത്ത്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 

കുറവിലങ്ങാട്: മതസൗഹാർദ്ദം തകർക്കുവാനുള്ള ഏത് നീക്കത്തെയും എതിർക്കണമെന്നും ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ ആപത്താണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇടതുപക്ഷ സർക്കാർ വർഗീയതയ്ക്ക് തിരി കൊളുത്തിയിരിക്കുകയാണെന്നും  ഇതു വലിയ ആപത്താണെന്നും, വരും തലമുറയ്ക്ക് ഇവിടെ കഴിയുവാൻ ഏതുതരം വർഗീയതയെയും എതിർക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കേരളത്തെ വീണ്ടെടുക്കുവാൻ നടത്തുന്ന പുതിയ യാത്രയ്ക്ക് കടുത്തുരുത്തിയിൽ നൽകിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റൻ വി ഡി സതീശൻ. യോഗത്തിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ്മാക്കിയിൽ അദ്ധ്യക്ഷത വഹിച്ച മുൻ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ. ഫ്രാൻസിസ് ജോർജ് എംപി . നാട്ടകം സുരേഷ് ‘ ഇ ജെ ആഗസ്തി ‘ഫിൽസൺ മാത്യു ‘ ജെയിംസ് പുല്ലാപ്പള്ളി ‘സുനു ജോർജ് ‘ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles