കോട്ടയം: അന്താരാഷ്ട്ര സയൻസ് ദിനാചരണവും ബഷീർ അവാർഡ് സമർപ്പണവും കോട്ടയത്തിന്റെ ആദരവും ഫെബ്രുവരി 28 ശനിയാഴ്ച വൈകിട്ട് നാലിന് കോട്ടയം സി.എം.എസ് കോളേജിൽ നടക്കും. കേരളത്തിന്റെ അഭിമാനമായ കുട്ടികളുടെ പ്രിയപ്പെട്ടസയൻസ് മാമൻ പ്രഫ.എസ്.ശിവദാസിനൊപ്പം ഒരു സായാഹ്നം പരിപാടിയും ചടങ്ങിന്റെ ഭാഗമായി നടക്കും. കേരളത്തിലെ രാഷ്ട്രീയ – സാംസ്കാരിക ശാസ്ത്ര മണ്ഡലങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഡോൺ ബുക്ക്സിന്റെ ബഷീർ പുരസ്കാര സമർപ്പണം മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. പ്രഫ.എസ്.ശിവദാസ് പുരസ്കാരം ഏറ്റുവാങ്ങും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.അഞ്ജു ശോശൻ ജോർജ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ഡോൺ ബുക്ക്സ് പബീഷർ അനിൽ വേഗ സ്വാഗതം ആശംസിക്കും. ലിവിങ് ലീഫ് ഇലസ്ട്രേഷൻ അവാർഡ് സമർപ്പണം മുംബൈ എമിനൻസ് റിലയൻസ് ജിയോ യൂണിവേഴ്സിറ്റി പ്രഫസർ ആന്റ് അഡൈ്വസർ ഡോ.വി.എൻ രാജശേഖരൻ നിർവഹിക്കും. രാജ്യാന്തര കലാകാരൻ ആർട്ടിസ്റ്റ് വെങ്കി പുരസ്കാരം ഏറ്റുവാങ്ങും. പ്രഫ.എസ്.ശിവദാസിന് കോട്ടയം നഗരസഭയുടെ ആദരം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ്കുമാർ നൽകും. തുടർന്ന് വിവിധ സംഘടനകൾ ആദരവ് നിർവഹിക്കും. മ്യൂണിക്കിലെ സുന്ദരികളും സുന്ദരന്മാരും എന്ന പുസ്തകം എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സാബു തോമസ് പ്രകാശനം ചെയ്യും. അഡ്വ.വി.ബി ബിനു ഏറ്റുവാങ്ങും. ഡോൺ ബുക്സ് ഇംപ്രിന്റായ തേൻകനി ലോഗോ പോൾ മണലിൽ പ്രകാശനം ചെയ്യും. ഡോ.കെ.എം ജോർജ്, ഡോ.ബാബു ചെറിയാൻ, പ്രസന്നൻ ആനിക്കാട് എന്നിവർ പ്രസംഗിക്കും. സുനിൽ കെ.ജോർജ് നന്ദി പറയും.
അന്താരാഷ്ട്ര സയൻസ് ദിനാചരണവും ബഷീർ അവാർഡ് സമർപ്പണവും ഫെബ്രുവരി 28 ശനിയാഴ്ച; സയൻസ് മാമൻ പ്രഫ.എസ്.ശിവദാസിനൊപ്പം ഒരു സായാഹ്നം

Previous article

