ഗംഭീര വിജയത്തോടെ സെമി സാധ്യത സജീവമാക്കി ടീം ഇന്ത്യ; ഞായറാഴ്ച ഇന്ത്യയ്ക്ക് നോക്കൗട്ട് മത്സരം; ക്ലിക്കായി സഞ്ജു – അഭിഷേക് ഓപ്പണിംങ് സഖ്യം

ചെന്നൈ: ഗംഭീര വിജയത്തോടെ സെമി സാധ്യത സജീവമാക്കി ടീം ഇന്ത്യ. ബാറ്റർമാർ കിടിലം ഷോട്ടുകളിലൂടെ ഗ്രൗണ്ട് നിറഞ്ഞപ്പോൾ, സിംബാവയെ എറിഞ്ഞു പിടിച്ച് ബൗളർമാരും കളി കയ്യിലാക്കി. 20 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടമാക്കി 256 റണ്ണാണ് നേടിയത്. എന്നാൽ, 20 ഓവറും ബാറ്റ് ചെയ്തിട്ടും സിംബാവേയ്ക്ക് ആറു വിക്കറ്റ് നഷ്ടമാക്കി 184 റൺ മാത്രമാണ് നേടാനായത്. തോൽവിയോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കിയപ്പോൾ, സിംബാവേ ടൂർണമെന്റിൽ നിന്നും പുറത്തായി. 72 റണ്ണിന് വിജയിച്ച ഇന്ത്യ റൺ റേറ്റും മെച്ചപ്പെടുത്തി.

Advertisements

ടോസ് നേടിയ സിംബാവേ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇഷാന് പകരം അഭിഷേകിനൊപ്പം ഓപ്പൺ ചെയ്ത സഞ്ജു (15 പന്തിൽ 24) വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. പതിവ് പോലെ തന്നെ സിക്‌സ് പറത്താനുള്ള ശ്രമത്തിനൊടുവിൽ ബൗണ്ടറി ലൈനിൽ ബുറലിന് ക്യാച്ച് നൽകിയ മടങ്ങിയെങ്കിലും ഇന്ത്യൻ ബാറ്റിംങ് നിരയ്ക്ക് നഷ്ടമായ ആത്മവിശ്വാസം തിരികെ നൽകിയാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ ഇഷാനും – അഭിഷേകും ചേർന്നുള്ള സഖ്യം ഇന്ത്യയെ നൂറ് കടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

24 പന്തിൽ 38 റണ്ണെടുത്താണ് ഇഷാൻ തിളങ്ങിയത്. സ്‌കോർ 120 ൽ നിൽക്കെ ഇഷാൻ വീണു. പിന്നാലെ, 150 ൽ അഭിഷേകും (30 പന്തിൽ 55) പുറത്തായി. അവസാനമായി സൂര്യയും (33) വീണെങ്കിലും പാണ്ഡ്യയും (23 പന്തിൽ 50), തിലക് വർമ്മയും (16 പന്തിൽ 44) ചേർന്ന് ഇന്ത്യയെ പടുകൂറ്റൻ സ്‌കോറിൽ എത്തിച്ചു. റിച്ചാർഡ് നഗ്രവ, മസുർബാനി, മമ്പൂസ, സിക്കന്തർ റാസ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംങിൽ മെല്ലെയായിരുന്നു സിംബാവയുടെ മുന്നേറ്റം. സ്‌കോർ 44 ൽ നിൽക്കെ മറുമണിയെ (20) പുറത്താക്കി അക്‌സർ പട്ടേൽ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടു. ബെർനറ്റ് ഒരു വശത്ത് അടിച്ചു തകർക്കുമ്പോൾ ഇപ്പുറത്ത് എല്ലാം കണ്ടു നിന്ന മെയേഴ്‌സിനെ (6) വരുൺ ചക്രവർത്തി തികലിന്റെ കയ്യിൽ എത്തിച്ചു. സ്‌കോർ 144 ൽ എത്തിച്ച ശേഷം സിക്കന്തർ റാസയെയും (31), റിയാൻ ബർലറിനെയും ഒരു ഓവറിൽ വീഴ്ത്തി അർഷദീപ് സിംങ് ആഞ്ഞടിച്ചു. കളി അവസാന ഓവർ വരെ നീട്ടിയെടുക്കാൻ ബെന്നറ്റ് (97) നടത്തിയ നീക്കം മാത്രമാണ് സിംബാവയ്ക്ക് ആശ്വസിക്കാനുള്ളത്. നാല് പന്തിൽ ഏഴു റൺ മാത്രം എടുത്ത മുസേക്കിവായെ ദുബൈയുടെ പന്തിൽ കിടിലം ക്യാച്ചിലൂടെ സഞ്ജു പുറത്താക്കിയത് ആരാധകർക്ക് ആവേശമായി.

ഞായറാഴ്ച വെസ്റ്റ് ഇൻഡീസിന് എതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രം മതി ഇന്ത്യയ്ക്ക് ഇനി സെമി ഉറപ്പാക്കാൻ. ദക്ഷിണാഫ്രിക്കയോട് ഇന്ന് നടന്ന മത്സരത്തിൽ പരാജയപ്പെട്ട വെസ്റ്റ് ഇൻഡീസിനും ഞായറാഴ്ചത്തെ മത്സരം നിർണ്ണായകമാകും.

Hot Topics

Related Articles