ആലപ്പുഴ: അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ കൗൺസിലിന് വിപ്ലവ ഭൂമികയുടെ മണ്ണിൽ ഉജ്വല തുടക്കം. രാവിലെ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കട് തുടങ്ങിയവരുടെ നേതൃത്വത്തിൽ സമ്മേളന പ്രതിനിധികൾ ആലപ്പുഴ വലിയ ചുടുകാട്ടിലെത്തി പുന്നപ്ര–വയലാർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിലും വി എസ് അച്യുതാനന്ദന്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. തുടർന്ന്, സമ്മേളന വേദിയായ പഗോഡ റിസോർട്ടിൽ കൗൺസിൽ യോഗം ആരംഭിച്ചു. എ വിജയരാഘവൻ സമ്മേളന വേദിയിൽ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ബി വെങ്കട് റിപ്പോർട്ട് അവതരിപ്പിച്ചു.
സുകുമാർ ചക്രബർത്തി, ജമാൽ ഹുസൈൻ ( പശ്ചിമ ബംഗാൾ) എൻ രതീന്ദ്രൻ , സി ബി ദേവദർശനൻ,ലളിത ബാലൻ ( കേരളം) , ശ്യാമൾ ദേബ് ( ത്രിപുര ),
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡി സുബ്ബറാവു ( ആന്ധ്ര പ്രദേശ്), വെങ്കട്ടരാമലു ( തെലങ്കാന ), രാജേന്ദ്ര (ഹരിയാന), റാം ആശ്രയ് മെഹ്തോ ( ബീഹാർ), മലൈവിളൈ ഭാസി , വി അമൃതലിംഗം (തമിഴ്നാട്), രഘുവീർ ( രാജസ്ഥാൻ), സതീഷ് (ഉത്തർപ്രദേശ്), ചാംകാർ സിങ് ഖേദി ( പഞ്ചാബ്), സിസിർ ഹായ് ( ഒഡീഷ), പുട്ടമധു ( കർണാടകം), റാം ബാബു ജാദവ് (മധ്യപ്രദേശ്), നയൻ ഭുയാൻ ( അസം ) ബിരേന്ദർ ( ജാർഖണ്ഡ്), തമിൾ സെൽവൻ ( പുതുച്ചേരി ), ബലിറാം ഭുംബെ ( മഹാരാഷ്ട്ര), നീലേഷ് ( ഗുജറാത്ത്) തുടങ്ങിയവർ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു.
ധർമേന്ദ്ര പ്രധാന്റെ രാജിയെലത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്നവരെ കൗൺസിൽ പ്രമേയത്തിൽ അഭിനന്ദിച്ചു. ഭൂരഹിതർക്ക് ഭൂമി നൽകുക, പൊതു വിതരണ ശൃംഖല തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിക്കുക തുടങ്ങിയ പ്രമേയങ്ങളും കൗൺസിൽ അംഗീകരിച്ചു. അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ദേശീയ ബുള്ളറ്റിൻ വൈസ് പ്രസിഡന്റ് എം വി ഗോവിന്ദൻ പ്രകാശനം ചെയ്തു. പ്രതിനിധികൾക്ക് വി എസിന്റെ ചിത്രം ആലേഖനം ചെയ്ത മെമന്റോ നൽകി. കെ എസ് കെ ടി യു ആലപ്പുഴ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ മെമന്റോ ജില്ലാ സെക്രട്ടറി എം സത്യപാലൻ എ വി ജയരാഘവന് കൈമാറി. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, വി ശിവദാസൻ, കോമളകുമാരി, എ ലാസർ, എൻ ചന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ കൗൺസിലിൽ പങ്കെടുത്തു.


