കോട്ടയം ജില്ലയിൽ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി; യോഗം എറണാകുളം റേഞ്ച് ഡിഐജി അരുൾ ആർ.ബി കൃഷ്ണ ഉദ്ഘാടനം ചെയ്തു 

കോട്ടയം: ഇ മാസം 28-ാം തീയതി സർവ്വീസിൽ നിന്നും വിരമിക്കുന്ന കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എ.എസ്  അൻസൽ അദ്ധ്യക്ഷത വഹിച്ചു . യോഗ ഉത്ഘാടനവും ഉപഹാര സമർപ്പണവും എറണാകുളം റേഞ്ച് ഡി.ഐ.ജി അരുൾ ആർ.ബി. കൃഷ്ണ നിർവ്വഹിച്ചു. 

Advertisements

ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണവും വൈക്കം ഡിവൈ.എസ്.പി  ഷിജു പി.എസ്, കോട്ടയം ഡിവൈ.എസ്.പി കെ.എസ്  അരുൺ , കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ  സംസ്ഥാനകമ്മറ്റി ട്രഷർ  പ്രേംജി കെ.നായർ , കേരള പോലീസ് അസോസിയേഷൻ പ്രസിഡൻ്റ് അജിത്ത്കുമാർ, കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻ്റ് അജിത്ത് ടി. ചിറയിൽ, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ബോർഡ് മെമ്പർ എ.കെ പ്രവീൺ കുമാർ,കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മാത്യൂ ജോസഫ്  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ജില്ലാസെക്രട്ടറി സലിം കുമാർ സ്വാഗതവും ജോ സെക്രട്ടറി രാംദാസ് കൃതഞ്ഞതയും അർപ്പിച്ചു.

Hot Topics

Related Articles