ദുബായ്: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേലും. ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനേയിയെ വധിച്ചെന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്. ഖമേനിയയുടെ ഔദ്യോഗിക വസതിലേക്ക് വ്യോമാക്രമണം നടത്തുകയും വസതി തകർക്കുകയും ചെയ്തിരുന്നു.
യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ലന്നും ഖമനയിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. എന്നാൽ ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമനയിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല._ എന്നാണ് ട്രംപ് എക്സിൽ കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഖമനേയി കൊല്ലപ്പെട്ടതിന് നിരവധി സൂചനകളുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഖമനേയിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉൾപ്പെടുന്ന സമുച്ചയത്തിന് നേരെ 30 ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെറെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഖമേനി ഒരു ഭൂഗർഭബങ്കറിലായിരുന്നുവെന്നും എന്നാൽ ആക്രമണത്തെ അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഖൊമനേയിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ. ഓഫീസിൽ വെച്ചായിരുന്നു ഇസ്രായേൽ അമേരിക്ക ആക്രമണത്തിൽ ഖൊമനേയി കൊല്ലപ്പെട്ടത്.
ഖൊമനേയിയുടെ മകൻ, മകൾ, മരുമക്കൾ പേരകുട്ടികൾ എന്നിവരടക്കം കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഖൊമനേയിയുടെ മരണം ഇറാനിൽ 7 ദിവസത്തെ അവധി. ഒരു മാസത്തെ ദുഃഖാചരണം.
കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലാകെ സംഘർഷം പടർന്നു. ഇസ്രായേലിന് പുറമെ ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെയും ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിൻ്റെ വക്കിലാണ്. 1989-സുഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമനേയി അധികാരമേറ്റത്. കഴിഞ്ഞ 36 വർഷമായി ഇറാനിലെ അവസാന വാക്ക് ഖമനേയിയുടേതായിരുന്നു.
ഇറാനില്‍ ഒറ്റ ദിവസത്തിനിടെ 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റിയും പറഞ്ഞു. 747 പേർക്ക് പരിക്കേറ്റതായും ഇവർ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇറാനിലെ 24 പ്രവിശ്യകളില്‍ യുഎസ്-ഇസ്രയേല്‍ ആക്രമണം നടന്നതായും റെഡ് ക്രസൻ്റ് വ്യക്തമാക്കുന്നു.
ഇസ്രയേല്‍, യുഎസ് ആക്രമണത്തിന് ഇറാൻ തിരിച്ചടി നല്‍കിയതോടെ പശ്ചിമേഷ്യ കലാപ കലുഷിതമാണ്. കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം നടന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ജീവനക്കാരന് പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയും ആക്രമണമുണ്ടായി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (DXB) ഒരു ഭാഗത്തിന് നേരിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവത്തില്‍ നാല് പേർക്ക് പരിക്കേറ്റതായും അവർക്ക് വൈദ്യസഹായം നല്‍കിയതായും മീഡിയ ഓഫീസ് അറിയിച്ചു. മുൻകൂട്ടി തയ്യാറാക്കിയ സുരക്ഷാ പദ്ധതികളുടെ ഭാഗമായി ഭൂരിഭാഗം ടെർമിനലുകളില്‍ നിന്നും യാത്രക്കാരെ നേരത്തെ തന്നെ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. യു എ ഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട 132 മിസൈലുകളും 195 ഡ്രോണുകളും തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആകാശത്ത് വെച്ച് മിസൈലുകള്‍ തകർക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് യു എ ഇയില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈനിലെ പലയിടങ്ങളിലും ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് യുഎസ് എംബസി നേരത്തെ തന്നെ പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
*ടോറസിന് പിന്നിലേയ്ക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി അപകടം..ഡ്രൈവർക്ക് പരിക്ക്*
ചങ്ങനാശ്ശേരി എ.സി.റോഡിൽ കിടങ്ങറ ഒന്നാം പാലത്തിന് സമീപമാണ് കണ്ടെയ്‌നർ ലോറി ടോറസ് ലോറിയ്ക്ക് പിന്നിലേയ്ക്ക് ഇടിച്ചുകയറിയത്.
സംഭവത്തിൽ കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ എറണാകുളം സ്വദേശി ടിസണ് പരിക്കേറ്റു.
ടിസണെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ല.
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ടൈലുകളുമായി പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി.
പുലർച്ചെ ആറുമണിയോടെയാണ് സംഭവം. സംഭവത്തിൽ കണ്ടെയ്‌നർ ലോറിയുടെ മുൻഭാഗം തകർന്ന നിലയിലാണ്.
മുൻ ഭാഗത്തെ ചക്രങ്ങൾ വേർപെട്ട് തെറിച്ചു പോയി.
[28/02, 1:02 pm] robin.acv: *തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ*
നഗരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നിവരാണ് അറസ്‌റ്റിലായത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്‌സുകൾ തകർത്തതിന് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.
ഇതിനു പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഇവരുടെ വീടുകളിലെത്തി നോട്ടിസ് നൽകുന്നതിനിടെ നഗരൂർ എസ്ഐ എൻ. അൻസാർ സഞ്ചരിച്ച പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി സിപിഎം പ്രവർത്തകർ അസഭ്യം പറയുകയായിരുന്നു.
ഇതിനു പിന്നാലെ പൊലീസ് സ്‌റ്റേഷനിലെത്തിയും ഇതേ പ്രവർത്തകർ ഭീഷണി മുഴക്കി.
പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
ഇതോടെയാണ് 9 പ്രവർത്തകർക്കെതിരെ കേസെടുത്തത്.
എസ്ഐയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധവുമായി പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.
[28/02, 1:08 pm] robin.acv: *ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ ഇറാനെതിരെ.*
*പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേൽ ആക്രമിച്ചു.*
*ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി.*
*ടെഹ്റാനിൽ ശക്തമായ സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.*
*ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്.*
*ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.*
[28/02, 1:11 pm] robin.acv: *രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ.*
അടൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. രാഹുൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ ഒരു കോൺഗ്രസ് നേതാവ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്.
പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിലെ പ്രധാനപ്പെട്ട അംഗമാണ് വി.കെ ശ്രീകണ്ഠൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. രാഹുൽ പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ വന്ന പശ്ചാത്തലത്തിൽ ഏതെങ്കിലും തരത്തിലുള്ള അനുനയത്തിന് വേണ്ടിയാണോ കൂടിക്കാഴ്‌ചയെന്നും സംശയങ്ങളുണ്ട്.


