ഇറാന് നേരെയുള്ള ആക്രമണം : ട്രമ്പിനെ വിമർശിച്ച് റഷ്യ

മോസ്കോ: ഇറാന് നേരെയുള്ള ഇസ്രായേല്‍-അമേരിക്ക സംയുക്ത ആക്രമണത്തെ വിമർശിച്ച്‌ റഷ്യ. നയതന്ത്രത്തെ ഉപേക്ഷിച്ചു അമേരിക്ക അവരുടെ യഥാർഥ ലക്ഷ്യങ്ങളെ കാണിച്ചുതരികയാണ്.ട്രംപിന്റെ തനിനിറം പുറത്തുവന്നുവെന്നും റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദെവ് പറഞ്ഞു.

Advertisements

ചർച്ചകളില്‍ ആർക്കും യഥാർഥത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. നിലവില്‍ റഷ്യൻ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് അദ്ദേഹം. ഇറാന് മേലുള്ള ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കപ്പെടണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പശ്ചിമേഷ്യൻ മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തെ മാനിച്ച്‌ പരസ്പര ബഹുമാനത്തോടെ നിലവിലെ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തണമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Hot Topics

Related Articles