കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ട് മഠം ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. എരുമേലി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വയല സ്വദേശി കെ.ആർ അജീഷ് ആണ് മരിച്ചത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 28 ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും സുൽത്താൻ ബത്തേരിയിലേയ്ക്കു പോകുകയായിരുന്ന മിന്നൽ ബസ് എതിർ ദിശയിൽ നിന്നും എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം റോഡിൽ തെറിച്ചു വീണു. നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.


