കോട്ടയം : ചാലുകുന്ന് ലക്ഷ്യ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ പരീക്ഷ പേടി മാറ്റുന്നതിനും സമ്മർദം കുറയ്ക്കുന്നതിനുമായുള്ള ക്ലാസ്സ് നടത്തി.
ഗോവിന്ദപുരം എൻഎസ്എസ് കരയോഗം ഹാളിൽ വെച്ചായിരുന്നു ക്ലാസ്സ്. സംഘം പ്രസിഡന്റ് അജേഷ് ജോസഫ് പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് സബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രതീഷ് രാജ് സ്വാഗത പ്രസംഗം നടത്തി. റിട്ട പ്രൊഫസർ മദൻ നായർ കുട്ടികൾക്കായി ക്ലാസ് നയിക്കുകയും കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരീക്ഷ പേടി കൂടാതെ കുട്ടികൾ നേരിടുന്ന മറ്റ് മാനസിക സമ്മർദ്ദങ്ങളെ കുറിച്ചും അമിതമായ മൊബൈൽ ഉപയോഗത്തെക്കുറിച്ചും സൈബർ ചതിക്കുഴികളെക്കുറിച്ചും വിശദമായി ക്ലാസ് നയിച്ചു. സംഘം സെക്രട്ടറി ഷിജു സോമനാഥ് കൃതജ്ഞത അറിയിച്ചു.. ചടങ്ങിൽ കുട്ടികളുടെ മാതാപിതാക്കളും ലക്ഷ്യ സംഘാംഗങ്ങളും ഹാജരായിരുന്നു.


