ആക്രമണം ശക്തമായി തുടർന്ന് ഇസ്രയേലും ഇറാനും ; ഇറാൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇസ്രയേൽ

ജെറുസലേം : പശ്ചിമേഷ്യയെ ആശങ്കയിലാക്കിയുള്ള ആക്രമണം ശക്തമായി തുടർന്ന് ഇസ്രയേലും തിരിച്ചടിച്ച് ഇറാനും ഇറാന്റെ പരമോന്നത നേതാവ് ആയിത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണ് ഇസ്രയേൽ. ഇറാന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച നടന്ന ആക്രമണത്തെ കുറിച്ചാണ് ഇസ്രയേൽ സൈന്യമാണ് സ്ഥിരീകരണം നടത്തിയത്.

Advertisements

അതീവ സുരക്ഷാ മേഖലയിലുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാന്റെ ഭരണനിർവ്വഹണ സംവിധാനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.ആയിത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാൻ താൽക്കാലിക ഭരണസമിതി രൂപീകരിച്ച സാഹചര്യത്തിലാണ് നിർണ്ണായകമായ പുതിയ നീക്കം. നിലവിലെ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ വക്താക്കൾ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിൽ കനത്ത പുകയും സ്ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനാനുസൃതമായ അധികാര കൈമാറ്റത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇറാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിയ ആക്രമണമുണ്ടായത്. 

Hot Topics

Related Articles