തലയോലപ്പറമ്പ് : “54 -ആമത് ആർ നാരായണൻ അനുസ്മരണം”” “വൈക്കത്തെ പ്രധാന സ്ഥാപനങ്ങൾ കെ ആറിന്റെ കയ്യൊപ്പ് പതിഞ്ഞത്.. ” തലയോലപ്പറമ്പ് എസ്എൻഡിപി യൂണിയനിലെ അടിയം 221 നമ്പർ ശാഖയുടെ സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ച 54 മത് കെ ആർ നാരായണൻ അനുസ്മരണവും സ്കോളർഷിപ്പ് വിതരണവും യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ബാബു കുറുമഠം അധ്യക്ഷത വഹിച്ചു സെക്രട്ടറി ബിജു പുത്തൻതറ സ്വാഗതം ആശംസിച്ചു വ ടയാർ സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ്ധന്യ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ സീന ബൈജു സുമ ചന്ദ്രൻ, പ്രമേള പ്രസാദ്,ആദർശ് പ്രദീപ്,രേവമ്മ- രാജേന്ദ്രൻ,അജിത്ത് കാരുവള്ളി,ഷാജി മണലാത്ത്, കൃഷ്ണകുമാരി വത്സപ്രദീപ് എന്നിവർ പ്രസംഗിച്ചു സഹ വൈസ് പ്രസിഡന്റ് അനിൽകുമാർ പാറേച്ചിറയിൽ കൃതജ്ഞ പ്രകാശിപ്പിച്ചു.







