പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പെരുമ്പായിക്കാട് സ്വദേശിയ്ക്ക് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും 

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പെരുമ്പായിക്കാട് സ്വദേശിയ്ക്ക് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. പെരുമ്പായിക്കാട് വില്ലേജ് പറാറത്ത് വീട്ടിൽ സുജി  (52) യെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് എച്ച്. റോഷ്നി ശിക്ഷിച്ചത്. പോക്സോ  നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ്   ശിക്ഷ വിധിച്ചത്. 2021 ഡിസംബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം.   ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെക്ടറായിരുന്ന കെ. ഷിജിയാണ് പ്രതിയെ അറസ്റ്റ് ചെയ്ത്, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 36 പ്രമാണങ്ങൾ  ഹാജരാക്കുകയും ചെയ്ത കേസ്സിൽ  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ. എബ്രഹാം  ഹാജരായി.

Advertisements

Hot Topics

Related Articles