വരുന്നത് ബ്രഹ്മാണ്ഡ ചിത്രം ; ‘ഗെയിം ഓഫ് ത്രോൺസ്’ വെള്ളിത്തിരയിലേക്ക്; ഏഗോൺ വി ടാർഗേറിയൻ വരുന്നു

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ‘ഗെയിം ഓഫ് ത്രോൺസ്’ വെള്ളിത്തിരയിലേക്ക് എത്തുന്നു. വാർണർ ബ്രദേഴ്‌സ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ തിരക്കഥ രൂപം സമർപ്പിക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകപ്രശസ്ത എഴുത്തുകാരൻ ജോർജ്ജ് ആർ.ആർ. മാർട്ടിന്റെ ബുക്കിനെ ആസ്പദമാക്കി വാർണർ ബ്രദേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം, വരാനിരിക്കുന്ന ഏറ്റവും വലിയ ഹോളിവുഡ് പ്രോജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

Advertisements

കഥയുടെ പശ്ചാത്തലം: 300 വർഷം മുമ്പുള്ള വെസ്റ്ററോസ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നമ്മൾ കണ്ട ‘ഗെയിം ഓഫ് ത്രോൺസ്’ സീരീസിന്റെ കഥ തുടങ്ങുന്നതിനും ഏകദേശം 300 വർഷം മുമ്പുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വെസ്റ്ററോസിലെ ഏഴ് രാജ്യങ്ങളെ കീഴടക്കി ഒന്നിച്ചു ചേർത്ത ഐതിഹാസിക രാജാവായ ഏഗോൺ വി ടാർഗേറിയന്റെ അധിനിവേശ കഥയാണ് സിനിമയിൽ ദൃശ്യവൽക്കരിക്കുന്നതെന്നാണ് റിപ്പോർട്ട്. ‘ഹൗസ് ഓഫ് കാർഡ്‌സ്’ , ‘അൻഡോർ’ എന്നി ഹിറ്റ് സീരീസുകളുടെ തിരക്കഥാകൃത്തായ ബ്യൂ വില്ലിമോനാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്. ഇതിനകം തന്നെ തിരക്കഥ സമർപ്പിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ‘ഡ്യൂൺ’ സിനിമയുടെ അത്രയും വലിയ ക്യാൻവാസിലുള്ള ഒരു ബ്രഹ്മാണ്ഡ ഫീച്ചർ ഫിലിം ആയിട്ടായിരിക്കും ഇത് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗെയിം ഓഫ് ത്രോൺസ് പ്രപഞ്ചത്തിൽ ഇപ്പോൾ നിരവധി പുതിയ പ്രോജക്റ്റുകളാണ് നടക്കുന്നത്. അതിൽ ആദ്യത്തെത് ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’, ഇതിന്റെ മൂന്നാം സീസൺ ഈ വരുന്ന ജൂണിൽ പ്രേക്ഷകരിലേക്ക് എത്തും. ജി.ആർ.ആർ മാർട്ടിന്റെ തന്നെ ‘ഡങ്ക് ആൻഡ് എഗ്ഗ്’ കഥകളെ ആസ്പദമാക്കിയുള്ള ‘എ നൈറ്റ് ഓഫ് ദി സെവൻ കിംഗ്ഡംസ്’ സീരീസിന്റെ രണ്ടാം സീസൺ ചിത്രീകരണം ബെൽഫാസ്റ്റിലും സ്പെയിനിലുമായി പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. തിയേറ്ററുകൾക്ക് പുറമെ ലണ്ടനിലെ റോയൽ ഷേക്സ്പിയർ കമ്പനി ഈ വേനൽക്കാലത്ത് ‘ഗെയിം ഓഫ് ത്രോൺസ്: ദി മാഡ് കിംഗ്’ എന്ന നാടകവും അവതരിപ്പിക്കന്നുണ്ട്.

പാരമൗണ്ട് സ്കൈഡാൻസ് വാർണർ ബ്രദേഴ്സിനെ 110 ബില്യൺ ഡോളറിന് ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ സിനിമ പ്രഖ്യാപനം വരുന്നത്. പാരമൗണ്ട് സി.ഇ.ഒ ഡേവിഡ് എലിസൺ ഈ വലിയ ലയനത്തെ ഹോളിവുഡിന്റെ പുതിയ കാലഘട്ടമായാണ് വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും, ഇത്തരം വമ്പൻ കമ്പനികൾ ഒന്നിക്കുന്നത് വിപണിയിൽ മത്സരങ്ങൾ കുറയ്ക്കുമെന്ന് അമേരിക്കൻ സെനറ്റർ എലിസബത്ത് വാറനെപ്പോലുള്ളവർ വിമർശിക്കുന്നുണ്ട്.

‘ജോൺ സ്നോ സ്പിൻ-ഓഫ്’ മാറ്റിവെച്ചു

ആരാധകർ ഏറെ കാത്തിരുന്ന കിറ്റ് ഹാരിങ്ടണിന്റെ ‘ജോൺ സ്നോ സ്പിൻ-ഓഫ്’ സീരീസ് നിലവിൽ മാറ്റിവെച്ചതായി താരം തന്നെ വ്യക്തമാക്കി. ശരിയായ ഒരു കഥ കണ്ടെത്താൻ കഴിയാത്തതാണ് ഇതിന് കാരണമായി പറഞ്ഞത്. അതിനാൽ തന്നെ, വരാനിരിക്കുന്ന ഏഗോൺ ടാർഗേറിയൻ സിനിമയിലാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണ്.

Hot Topics

Related Articles