മോഷണം ആക്രമണക്കേസുകളിൽ പൊലീസ് പ്രതി ചേർത്തു; പിന്നാലെ ഒളിവിൽ പോയി; ആറു വർഷത്തിന് ശേഷം പ്രതിയെ പിടികൂടി വാകത്താനം പൊലീസ് 

കോട്ടയം: മോഷണവും ആക്രമണവും അടക്കം നിരവധി കേസുകളിൽ പ്രതിയായ ശേഷം മുങ്ങി നടന്ന പ്രതിയെ വാകത്താനം പൊലീസ് ആറു വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു.  വാകത്താനം കൂടതിങ്കൽ ഹരി കൃഷ്ണനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2018-ൽ വാകത്താനം പ്രദേശത്ത് ഉണ്ടായ അക്രമ സംഭവത്തിൽ ഒരാളെ ആക്രമിച്ചതിന് ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഒരു വീട്ടിൽ കയറി ഏകദേശം ഒന്നര പവൻ സ്വർണം മോഷണം നടത്തുകയും, പിന്നീട് അത് പണയം വെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് വർഷമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു.

Advertisements

പ്രതി തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കഴിഞ്ഞ രണ്ട് മാസമായി പോലീസ് തുടർച്ചയായി നിരീക്ഷണം നടത്തിവരികയും ചെയ്തിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെക്ടർ അനിൽകുമാർന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോട്ടയം കഞ്ഞിക്കുഴിയിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിവിൽ പൊലീസ് ഓഫിസർ സനിൽ എസ്, സിവിൽ പൊലീസ് ഓഫിസർ ഷെബിൻ പീറ്റർ, സിവിൽ പൊലീസ് ഓഫിസർ പ്രീതിഷ് പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിപിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles