പശ്ചിമേഷ്യൻ യുദ്ധം : മലങ്കരസഭാ ദേവാലയങ്ങളിൽ നാളെ മാർച്ച് 8 ഞായറാഴ്ച പ്രത്യേക പ്രാർത്ഥന

കോട്ടയം : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ ദേവാലയങ്ങളിൽ നാളെ മാർച്ച് എട്ട് ഞായറാഴ്ച പ്രത്യേക പ്രാർത്ഥന നടത്തും. ഞായറാഴ്ച്ച വിശുദ്ധ കുർബാനയെത്തുടർന്നാകും പ്രാർത്ഥന. സഭയുടെ പള്ളികളിൽ ലോകസമാധാനത്തിനായി ഏവരും പ്രാർത്ഥിക്കണമെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തിരുന്നു. കോന്നി വട്ടക്കാവ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles