നേഴ്സുമാരുടെ സമരം സാമാന്യ മര്യാദകളും നിയമങ്ങളും ലംഘിച്ച്: നഴ്സുമാരുടെ സമരത്തിന് എതിരെ കാരിത്താസ് ആശുപത്രി

കോട്ടയം : നേഴ്സുമാരുടെ സമരം സാമാന്യ മര്യാദകളും നിയമങ്ങളും ലംഘിച്ചാണ് എന്ന് കാരിത്താസ് ആശുപത്രി അധികൃതർ. കാരിത്താസ് ആശുപത്രി നേഴ്സുമാരുടെ സമരത്തിനെതിരെയാണ് ക്നാനായ കതോലിക്ക് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. നേഴ്സുമാരുടെ സമരം സാമാന്യ മര്യാദകളും നിയമങ്ങളും ലംഘിച്ചാണ് പ്രവർത്തിക്കുന്നത്.

Advertisements

അത്യാഹിത വിഭാഗങ്ങൾ പോലും ബഹിഷ്കരിച്ചു. ചർച്ചചെയ്യാൻ തയ്യാറെന്ന് മാനേജ്മെൻറ് അറിയിച്ചിട്ടും സംഘടന നേതാക്കൾ തയ്യാറായില്ലന്നും സഭ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇനിയും ചർച്ച നടത്താൻ തയ്യാറാണ്.
സർക്കാർ നിശ്ചയിച്ച അടിസ്ഥാന വേതനത്തേക്കാൾ കൂടുതൽ വേതനം ആണ് കാരിത്താസ് നൽകുന്നത്. ഇപ്പോൾ ഉള്ള സമരത്തിന് പിന്നിൽ നിക്ഷിപ്ത താല്പര്യമെന്ന് സംശയിക്കുന്നതായും ആശുപത്രി പറയുന്നു.

ആശുപത്രിക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. അടുത്ത പ്രവർത്തി ദിവസം തന്നെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തിരിച്ചുവിടൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും കാരിത്താസ് മാനേജ്മെൻ്റ് അറിയിച്ചു. കോട്ടയം അതിരൂപത വൈദിക സമിതി പ്രതിനിധികൾ , പാസ്റ്ററൽ കൗൺസിൽ , കെ സി സി , കെ സി ഡബ്യു എ , കെ സി വൈ എൽ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

Hot Topics

Related Articles