യുദ്ധഭീതിയ്ക്കിടയിൽ ഹോർമ്മൂസ് കടന്ന് ഇന്ത്യൻ കപ്പൽ ; ശിവാലിക് യുദ്ധ ഭീതി കടന്ന് ഗുജറാത്തിൽ എത്തി 

ഗുജറാത്ത് : പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എല്‍.പി.ജി ടാങ്കറായ ‘ശിവാലിക്’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി.ഇറാനില്‍ നിന്ന് പാചകവാതകവുമായി പുറപ്പെട്ട ‘ശിവാലിക്’ ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് മുന്ദ്ര തുറമുഖത്തെത്തിയത്. രണ്ടാമത്തെ ടാങ്കറായ നന്ദാദേവിയും ഹോർമുസ് കടന്ന് ചൊവ്വാഴ്ച മുംബൈയില്‍ നങ്കൂരമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisements

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇറാൻ-ഇസ്രായേല്‍ യുദ്ധസാഹചര്യത്തില്‍ ഈ പാത അടച്ചിരുന്നു. എന്നാല്‍ ഇന്ത്യൻ പതാക വഹിച്ച കപ്പലുകള്‍ക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുമതി നല്‍കിയിരിന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘച്ചിയും തമ്മിലുള്ള ചർച്ചകള്‍ക്ക് ശേഷമായിരുന്നു നിർണായക തീരുമാനം.

Hot Topics

Related Articles