തെങ്ങണ പുതൂർപള്ളി മുസ്ലിം ജമാഅത്ത് കുട്ടികൾക്ക് റമദാൻ എക്സലൻസ് സ്നേഹോപഹാരം നൽകി

                     ചങ്ങനാശ്ശേരി :തെങ്ങണ പുതൂർപള്ളി മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ 35  കുട്ടികൾക്ക് റമദാൻ എക്സലൻസ് -2026 സ്നേഹോപഹാരം കൈമാറി.

വ്രതാനുഷ്ഠാനങ്ങളിൽ ഭക്തിയോടെ പങ്കുചേർന്ന
പുതുതലമുറയെ ചേർത്ത് പിടിച്ചു മാതൃകയാവുകയാണ് തെങ്ങണ പുതൂർപള്ളി മുസ്ലിം ജമാഅത്ത്. വിശ്വാസികൾ നോമ്പ് നോക്കുന്ന വിശുദ്ധ മാസത്തിൽ ആരാധന കർമ്മങ്ങളിൽ നിർബന്ധമില്ലാതിരുന്നിട്ടും ധാരാളം കുട്ടികൾ പള്ളിയിൽ ആരാധനക്ക് എത്തുന്നതിനാൽ ആരാധനകളിൽ സജീവമായ എട്ടുവയസ്സിന് താഴെയുള്ള കുട്ടികളെ സ്നേഹോപഹാരം നൽകുന്നതിന് പരിപാലന സമിതി തീരുമാനിക്കുകയായിരുന്നു.

Advertisements

ചൊവ്വാഴ്ച രാത്രി നടന്ന പ്രാർഥനകൾക്ക് ശേഷം കുട്ടികൾക്ക് ചീഫ് ഇമാം മൻസൂർ മൗലവിയും അസിസ്റ്റൻ്റ് ഇമാം നസീം മന്നാനിയും ചേർന്ന് സ്നേഹോപഹാരം നൽകി.
അന്നേ ദിവസം വൈകുന്നേരം 15 ഓളം കുരുന്നുകൾക്ക് അലിഫിൻ്റെ മാധുര്യം (അലിഫുൽ ബിദായ) പള്ളിയങ്കണത്തിൽവച്ച് പകർന്ന് നൽകുകയും ചെയ്തു. മഹല്ല് പരിപാലന സമിതി അംഗങ്ങൾ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Hot Topics

Related Articles