ദമാം : ഓമാനില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് തൃത്താല – കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ യൂസഫ് (38),തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല (32), യൂസഫിന്റെ മാതാവ് റംല എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റില്‍ ഉണ്ടായ പ്രളയത്തില്‍ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.
Advertisements
മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പൂർണ്ണമായും വെള്ളത്തിനടിയിലാണ്.കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്-ബൗഷർ മലമ്പാത പോലീസ് താത്കാലികമായി അടച്ചു.

