കോഴിക്കോട്: പാചകവാതക ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചു. പെരുന്നാള്‍ ആഘോഷത്തിനായി കഴിഞ്ഞ ദിവസം അടച്ച ഹോട്ടലുകളില്‍ പലതും തുറന്നില്ല. പാചകവാതക ക്ഷാമത്തിന് പിന്നാലെ പാമോയിലിനു വില കൂടിയതും ഹോട്ടലുകള്‍ക്ക് തിരിച്ചടിയാണ്. ഇതോടെ പൊറോട്ടയ്ക്ക് മൂന്നു രൂപ വരെ വിലകൂട്ടിയിട്ടുണ്ട്. ചായയ്ക്ക് 20 രൂപയാണ് പലയിടത്തും ഈടാക്കുന്നത്. ബിരിയാണിക്കും കറികള്‍ക്കും നേരത്തെ തന്നെ വില വര്‍ധിച്ചിരുന്നു.
Advertisements
എല്‍.പി.ജി പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്സ് അസോസിയേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം പോലുളള വിഭവങ്ങളാണ് ഹോട്ടലുകാര്‍ പ്രോത്സാഹിപ്പിക്കുന്നത്.

