സൂക്ഷ്മപരിശോധന പൂര്‍ത്തിയായി;കോട്ടയം ജില്ലയില്‍ 16 പത്രികകള്‍ തള്ളി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ചൊവ്വാഴ്ച അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ 14 സ്ഥാനാർഥികളുടേതായി 16 പത്രികകള്‍ തള്ളി. നിലവിൽ 62 സ്ഥാനാർഥികളാണുള്ളത്; 120 നാമനിർദ്ദേശ പത്രികകളും.
മാര്‍ച്ച് 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്നിവര്‍ സൂക്ഷ്പരിശോധനയില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles