ഡോ.ബി ആർ അംബേദ്കർ ജന്മദിന സമ്മേളനം ; അഖില കേരള ചേരമർ ഹിന്ദു മഹാസഭ യൂത്ത് മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ എഴുമറ്റൂരിൽ

അഖില കേരള ചേരമർ ഹിന്ദു മഹാസഭ (എകെസിഎച്ച്എംഎസ് ) യൂത്ത് മൂവ്മെന്റ് മല്ലപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ ഡോ.ബി ആർ അംബേദ്കർ ജന്മദിന സമ്മേളനം ഏപ്രിൽ 14 വ്യാഴം രാവിലെ 10 മുതൽ എഴുമറ്റൂർ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ. സംഘാടകസമിതി രക്ഷാധികാരി പി കെ ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യും. ജന്മദിന സന്ദേശം മഹാസഭ പ്രസിഡന്റ് അഡ്വ. വി ആർ രാജുവും, മുഖ്യപ്രഭാഷണം എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യുവും നിർവഹിക്കും. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഷിനു പി റ്റി, മഹിളാസമാജം സംസ്ഥാന പ്രസിഡന്റ് സരസമ്മ ഗോപി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഷൈജുദാസ്, കെ കെ വിജയൻ , ഐ കെ തമ്പിക്കുട്ടി, കെ ആർ രാജേഷ് , ബിന്ദു ചന്ദ്രദാസ്, പ്രശാന്തി വിശ്വനാഥ്, പി ആർ രാമചന്ദ്രൻ, ദിവ്യാ വിനോദ്, പി ആർ കൊച്ചുകുഞ്ഞ്, കെ പി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles