കോട്ടയം : കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. അപകടത്തിൽ പുത്തനങ്ങാടി സ്വദേശിയായ വയോധികന് പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. തിരുവാതുക്കൽ ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്കും മതിലിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വൈദ്യുതി പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
Advertisements



