നോ സ്മോക്കിംഗ് ബോര്‍ഡില്ല; കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിന് പിഴ

കോട്ടയം: പുകവലി പാടില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരുന്ന ധനകാര്യസ്ഥാപനത്തിന് കോടതി പിഴയിട്ടു. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ രാമപുരം ബ്രാഞ്ചിനാണ് 200 രൂപ പിഴയിട്ടത്.

Advertisements

രാമപുരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് മാത്യു കേന്ദ്ര പുകയില നിയന്ത്രണ നിയമം (കോട്പ) അനുസരിച്ച് പിഴ ചുമത്തിയെങ്കിലും സ്ഥാപനത്തിന്റെ മാനേജര്‍ അടയ്ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുക വലിക്കുന്നവരേക്കാള്‍ ആരോഗ്യ പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്നതിനാലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നോ സ്മോക്കിംഗ് ബോര്‍ഡ് ഉണ്ടാവണമെന്ന് 2003-ലെ കോട്പ നിയമം നിര്‍ദേശിക്കുന്നത്.

Hot Topics

Related Articles