നാടക് തലയോലപ്പറമ്പ് മേഖല കമ്മിറ്റി ലോക നാടക ദിനാചരണം നടത്തി

തലയോലപ്പറമ്പ്:
നാടക് തലയോലപ്പറമ്പ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക നാടക ദിനം ആഘോഷിച്ചു.
തലയോലപ്പറമ്പ് കെആർഓഡിറ്റോറിയത്തിനു സമീപത്തെ മിനി പാർക്കിൽ നടന്ന പരിപാടി നാടക് സംസ്ഥാന ജോയിൻ്റ്സെക്രട്ടറി സി.കെ. അജയൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡൻ്റ് കലമങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ് മാടശ്ശേരി, കെപിഎസി ജയശ്രീ, കെ.ജി.ചന്ദ്രൻ,ശിവപ്രസാദ് പെരുവ ,എം.ജി. ശ്രീകാന്ത്, ബി.സി.മേനോൻ
എന്നിവർ പ്രസംഗിച്ചു.
തുടർന്ന് എൻ .എൻ.പിള്ളയുടെ ഇൻ്റർവ്യൂ എന്ന നാടകത്തിൻ്റെ വായനയും ചർച്ചയും നടത്തി.

Advertisements

Hot Topics

Related Articles