കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ് ആരംഭിച്ചു

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന
അവധി ക്കാലക്ലാസ് ആരംഭിച്ചു
മാക്ട ചെയർമാനും സംവിധായകനുമായ
ജോഷി മാത്യൂ ഉദ്ഘാടനം ചെയ്തു.കോട്ടയം നഗരസഭാ ചെയർമാൻ എം.പി സന്തോഷ്
കുമാർ മുഖ്യാതിഥി ആയിരുന്നു.

Advertisements

കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ
നടന്ന സമ്മേളനത്തിൽ കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ,
മാനേജിംഗ് കമ്മിറ്റി അംഗം ഫാ.എം.പി ജോർജ്, കോട്ടയം പബ്ലിക് ലൈബ്രറി
സെക്രട്ടറി കെ.സി വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി ബിനു,
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഉമ്മൻ സി വേങ്ങൽ, എം.കെ ഖാദർ എന്നിവർ
പ്രസംഗിച്ചു. പാലാ കെ.എം മാതൂ ഫൗണ്ടേഷൻ കുട്ടികളുടെ ലൈബ്രറിക്ക് നൽകിയ 250 പുസ്തകങ്ങൾ ഫൗണ്ടേഷൻ ഡയറക്ടർ സോമു മാതൂവിൽ നിന്ന് കുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി. ജയകുമാർ ഏറ്റുവാങ്ങി നൃത്ത നൂത്തേതര വിഭാഗങ്ങളിൽ മുപ്പതോളം ഇനങ്ങളിൽ നടക്കുന്ന
അവധിക്കാല ക്ലാസിലേക്കുള്ള രജിസ്ടേഷൻ തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ
-7012425859, 25683004

Hot Topics

Related Articles