വാഷിങ്ടണ്‍ : യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് റാൻഡി ജോർജിനെ പുറത്താക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് സൈന്യത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ റാൻഡി ജോർജിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. കാലാവധി തീരാൻ ഒരു വർഷം ബാക്കി നില്‍ക്കെയാണ് പുറത്താക്കല്‍. ഇറാനെതിരായ യുദ്ധം വിജയിച്ചെന്ന് ട്രമ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അപ്രതീക്ഷിത തീരുമാനം
2023 ഓഗസ്റ്റ് മുതല്‍ ആർമി ചീഫ് ഓഫ് സ്റ്റാഫ് പദവി വഹിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷം ഹെഗ്‌സെത്ത് അധികാരമേറ്റ ശേഷം പുറത്താക്കുന്ന പത്താമത്തെ മുതിർന്ന ജനറലാണ് ഇദ്ദേഹം. ഒന്നാം ഗള്‍ഫ് യുദ്ധത്തിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഇൻഫൻട്രി ഓഫീസറാണ്. 2021 മുതല്‍ 2022 വരെയുള്ള ബൈഡൻ ഭരണകാലത്ത് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ചീഫ് മിലിട്ടറി എയ്ഡായും പ്രവർത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കയുടെ അറ്റോർണി ജനറല്‍ പാം ബോണ്ടിയെ സ്ഥാനത്ത് നിന്ന് നീക്കി
അമേരിക്കയുടെ അറ്റോർണി ജനറല്‍ പാം ബോണ്ടിയെ സ്ഥാനത്ത് നിന്ന് നീക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജസ്റ്റിസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് പുറത്താക്കല്‍. ജെഫ്രി എപ്സ്റ്റീൻ ഫയലുകള്‍ കൈകാര്യം ചെയ്തതടക്കം ബോണ്ടിയുടെ പ്രവർത്തനങ്ങളില്‍ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നുവെന്നാണ് വിവരം. ക്രിമിനല്‍ കേസ് നേരിടണമെന്ന് ട്രംപ് ആഗ്രഹിച്ച തന്റെ ശത്രുക്കള്‍ക്കും വിമർശകർക്കുമെതിരെ കേസ് നടത്തുന്നതില്‍ ബോണ്ടി വേഗത്തില്‍ നടപടി എടുക്കാത്തതിലും അദ്ദേഹത്തിന് അമർഷമുണ്ടായിരുന്നു. ഡെപ്യൂട്ടി അറ്റോർണി ജനറല്‍ ടോഡ് ബ്ലാഞ്ചെയ്ക്കാണ് അറ്റോർണി ജനറലിന്റെ താല്‍ക്കാലിക ചുമതല.

