കീൻസ് പാർക്ക് : ന്യൂസ്‍ലന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ അറസ്റ്റിലായത്, ഇന്ദിരാ ഗാന്ധിയുടെ ഘാതകരില്‍ ഒരാളുടെ മരുമകൻ. രാജ്യത്തെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ ഇറക്കുമതിക്കാരനാണ് അറസ്റ്റിലായ ബാല്‍തേജ് സിംഗ് എന്ന് ന്യൂസ്‍ലൻഡ് പോലീസ് അറിയിച്ചു. 22 വർഷത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് ലഭിച്ചത്. എന്നാല്‍, തന്‍റെ പേരും സ്വത്വവും മറച്ച് വയ്ക്കണമെന്ന ആവശ്യം കോടതി തള്ളി. ഇതോടെയാണ് ഇയാളുടെ പേര് വിവരങ്ങള്‍ ന്യൂസിലൻഡ് മാധ്യമമായ ‘സ്റ്റഫ്’ വെളിപ്പെടുത്തിയത്.
പേര് വെളിപ്പെടുത്തരുതെന്ന് അച്ഛൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകമെമ്പാടുമുള്ള സിഖുകാർക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ കുടുംബത്തിനുള്ള കുപ്രസിദ്ധി, അവരെ ദ്രോഹിക്കാൻ ഇടയാക്കുമെന്ന ഭയമുണ്ടെന്നും അതിനാല്‍ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നുമാണ് ബാല്‍തേജ് സിംഗിന്‍റെ അച്ഛൻ കോടതിയോട് അപേക്ഷിച്ചത്. എന്നാല്‍, അപേക്ഷ ന്യൂസ്‍ലന്‍ഡ് കോടതി തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയില്‍ ബാല്‍തേജ് സിംഗ് പ്രമുഖ സ്ഥാനം വഹിക്കുന്നെന്ന് ന്യൂസിലൻഡ് അധികൃതർ പറയുന്നു ഇന്ദിരാ ഗാന്ധിയുടെ കൊലപാതത്തില്‍ പങ്കാളിയായതിന് പിന്നാലെ കുടുംബം വലിയ തോതിലുള്ള ഭീഷണികളും ശത്രുതയും അക്രവും നേരിട്ടതായും ലോകമെമ്പാടുമുള്ള സിഖ്, ഹിന്ദു സമൂഹങ്ങള്‍ക്കിടയില്‍ ഇത് കുപ്രസിദ്ധിയ്ക്ക് ഇടയാക്കിയെന്നും സിംഗിന്‍റെ പിതാവ് കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നെന്ന് സ്റ്റഫ് റിപ്പോർട്ട് ചെയ്തു.

