സി.പി.ഐയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് തലയാഴത്തെ പാർട്ടി ഇലക്ഷൻ കമ്മിറ്റി ഓഫിസിൽ 

കോട്ടയം: സി.പി.ഐയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തലയാഴം പുളിക്കാശേരി ചെല്ലപ്പനെ(മക്കൻ ചെല്ലപ്പൻ – 67)യാണ് സിപിഐയുടെ തലയാഴത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ചെല്ലപ്പൻ്റെ മൃതദേഹം തലയാഴത്തെ സിപിഐ ഓഫിസിനു മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബിജെപി പ്രവർത്തകർ രംഗത്ത് എത്തി. എന്നാൽ ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആർ.ഡി.ഒയുടെ സാന്നിധ്യത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പറ്റൂ എന്ന നിലപാടിലാണ് ബിജെപി പ്രവർത്തകർ. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. പാർട്ടി ഓഫീസിനു മുന്നിൽ സംഘർഷാവസ്ഥ തുടരുകയാണ്. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ചെല്ലപ്പന്റെ പ്രതികരണം കോൺഗ്രസ് സോഷ്യൽ മീഡിയകളിൽ എത്തിയിരുന്നു.

Advertisements

മരണത്തിൽ ദുരൂഹതയുണ്ട് സമഗ്രമായ അന്വേഷണം വേണമെന്നു സിപിഐ മണ്ഡലം സെക്രട്ടറി എം ഡി ബാബുരാജ് ആവശ്യപ്പെട്ടു. വികലാംഗനായ വ്യക്തി എങ്ങനെ തൂങ്ങിമരിച്ചു എന്നറിയില്ല. രാത്രി 12:30 വരെ പ്രവർത്തകർ ഇവിടെയുണ്ടായിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിവരമുണ്ട്. സിപിഐ മായി വർഷങ്ങൾക്കു മുൻപേയുള്ള പ്രശ്നങ്ങളാണ്. പോലീസ് അന്വേഷിച്ച് അദ്ദേഹത്തിൻറെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. കോൺഗ്രസും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുള്ള നിരവധി സമരങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ചെല്ലപ്പനെന്ന് സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ചന്ദ്രബാബു പറഞ്ഞു. വർഷങ്ങൾക്കു മുൻപുള്ള വർഷമാണ് പറയുന്നത്. സമീപകാലത്ത് പ്രശ്നങ്ങൾ ഒന്നുമില്ല.  ഇന്നലെ രാത്രിയിലാണ് സംഭവം. രാവിലെ ഓഫീസിൽ എത്തിയ പ്രവർത്തകനാണ് സംഭവം കണ്ടത്.  ലൈറ്റിന്റെ വയർ കട്ട് ചെയ്തിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ ദുരൂഹതയുണ്ട് സമഗ്രമായ അന്വേഷണം വേണം. കോൺഗ്രസും ബിജെപിയും രാഷ്ട്രീയവും കളിക്കുന്നതായും സിപിഐ ആരോപിച്ചു. 

Hot Topics

Related Articles